37 വർഷംമുമ്പ് തമിഴ്‌നാട്ടിൽനിന്ന് മോഷണംപോയ നടരാജവിഗ്രഹം തിരിച്ചെത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 13, 2019

37 വർഷംമുമ്പ് തമിഴ്‌നാട്ടിൽനിന്ന് മോഷണംപോയ നടരാജവിഗ്രഹം തിരിച്ചെത്തിച്ചു

ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിലെ കള്ളിടൈകുറിച്ചി കുലശേഖരമുടയാർ ക്ഷേത്രത്തിൽനിന്ന് 37 വർഷംമുമ്പ് മോഷണംപോയ നടരാജവിഗ്രഹം ഓസ്ട്രേലിയയിൽനിന്ന് തിരിച്ചെത്തിച്ചു. 600 വർഷം പഴക്കവും 100 കിലോഗ്രാം തൂക്കവുമുള്ള വിഗ്രഹം അന്വേഷണസംഘം തലവൻ ഐ.ജി. പൊൻമാണിക്കവേലിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ തീവണ്ടിയിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. 1982-ലാണ് വിഗ്രഹം കവർച്ചചെയ്യപ്പെട്ടത്. ഇതോെടാപ്പം മോഷ്ടിച്ച പഞ്ചലോഹവിഗ്രഹങ്ങളായ ശിവകാമി, മാണിക്കവാസകർ, ശ്രീബലിനായകർ എന്നിവ കണ്ടെത്താനായിട്ടില്ല. ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിച്ച വിഗ്രഹത്തിൽ പ്രത്യേക പൂജചെയ്യാൻ കള്ളിടൈകുറിച്ചി ക്ഷേത്രത്തിൽനിന്ന് പൂജാരിമാരും സഹായികളും എത്തിയിരുന്നു. ദർശനത്തിനായി നൂറുകണക്കിന് ഭക്തരും എത്തി. പിന്നീട് വിഗ്രഹം കുംഭകോണത്തെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുപോയി. കോടതിയിൽനിന്ന് ക്ഷേത്രാധികൃതർക്ക് കൈമാറും. നേരത്തേ, വിഗ്രഹം കണ്ടെത്താൻ കഴിയാതെവന്നപ്പോൾ ലോക്കൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം കോടതി പൊൻമാണിക്കവേലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണം ഏൽപ്പിച്ചു. തുടർന്ന്, വിഗ്രഹം ഓസ്ട്രേലിയയിലേക്ക് കടത്തിയതായി കണ്ടെത്തി. ദക്ഷിണ ഓസ്ട്രേലിയയിലെ ആർട്ട് ഗാലറിയിൽ 19 വർഷമായി പ്രദർശിപ്പിച്ചുവരികയായിരുന്നു ഇത്. വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രത്തിലേതാണെന്നും പ്രദർശിപ്പിക്കാനുള്ളതല്ലെന്നും പൊൻമാണിക്കവേൽ ഓസ്ട്രേലിയൻ അധികൃതരെ അറിയിച്ചു. തെളിവുകളും ഹാജാരാക്കി. തുടർന്നാണ് വിട്ടുകൊടുത്തത്. കവർച്ചചെയ്യപ്പെട്ട ഒട്ടേറെ വിഗ്രഹങ്ങൾ യു.എസ്., ഓസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിൽനിന്ന് തമിഴ്നാട്ടിലെത്തിക്കാനുണ്ടെന്നും അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊൻമാണിക്കവേൽ പറഞ്ഞു. Content Highlights:nearly 37 years after it left the country


from mathrubhumi.latestnews.rssfeed https://ift.tt/2ZVBLtU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages