ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ, 'ചന്ദ്രയാൻ- രണ്ട്' ദൗത്യത്തിന്റെഭാഗമായ 'ലാൻഡറു'മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു. 'ലാൻഡറി'ന്റെ പ്രവർത്തനകാലാവധി തീരാൻ ഏഴുദിവസംമാത്രമേ ഇനിയുള്ളൂ എന്നതാണ് വെല്ലുവിളി. ഈ മാസം ഏഴിന് പുലർച്ചെ 1.45-ന് 'ലാൻഡർ' ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ആശയവിനിമയം നഷ്ടമായത്. ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആർ.ഒ.)യുടെ ബെംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തിൽ 'ലാൻഡറു'മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 'ലാൻഡറി'ലെ ബാറ്ററികൾക്കും സോളാർ പാനലുകൾക്കും 14 ദിവസംമാത്രമേ ആയുസ്സുള്ളൂ. ഏഴുദിവസമായിട്ടും ആശയവിനിമയം പുനഃസ്ഥാപിക്കാനായിട്ടില്ല. അവശേഷിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട് ആശയവിനിമയം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഐ.എസ്.ആർ.ഒ.യ്ക്കു മുന്നിലുള്ളത്. സമയം പിന്നിടുംതോറും 'ലാൻഡറി'ലെ ബാറ്ററിയുടെ ശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രവർത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള 'ഓർബിറ്റർ'പേടകം പകർത്തിയ 'ലാൻഡറി'ന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, 500 മീറ്റർ ഉയരത്തിൽനിന്നാണ് നിയന്ത്രണം നഷ്ടമായതെന്ന പുതിയ നിഗമനത്തിലെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. Content Highlights:It looks more and more remote only
from mathrubhumi.latestnews.rssfeed https://ift.tt/2ZYeo3z
via
IFTTT
No comments:
Post a Comment