ചെങ്ങന്നൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യ സ്‌കൂള്‍ വാഹനത്തില്‍ നിരന്തരം പീഡിപ്പിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌തു.
ചെറിയനാട് ചെറുവല്ലൂര്‍ അനില്‍ ഭവനത്തില്‍ അനീഷ്‌കുമാറാ(34)ണ് അറസ്‌റ്റിലായത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഡ്രൈവറായ അനീഷ് തന്റെ ടെമ്പോ ട്രാവലറിലാണ് കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. കുട്ടിയുമായി പരിചയപ്പെട്ട ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് സംഭവം വിദ്യാര്‍ഥി പുറത്ത് പറഞ്ഞത്. അധ്യാപിക വീട്ടില്‍ അറിയിച്ചതനുസരിച്ച് പെണ്‍കുട്ടിയുടെ അമ്മ വെണ്‍മണി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
from mangalam.com https://ift.tt/2T02Sy9
via IFTTT
No comments:
Post a Comment