15 കിലോ കഞ്ചാവുമായി ദമ്പതികള്‍ പോലീസ്‌ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 2, 2019

15 കിലോ കഞ്ചാവുമായി ദമ്പതികള്‍ പോലീസ്‌ പിടിയില്‍

പെരുമ്പാവൂര്‍: 15 കിലോ കഞ്ചാവുമായി ദമ്പതികള്‍ പോലീസ്‌ പിടിയിലായി. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്നും ന്യൂ ജനറേഷന്‍ ബൈക്കില്‍ വലിയ ഷോള്‍ഡര്‍ ബാഗില്‍ 15 കിലോയോളം കഞ്ചാവുമായി വന്ന ദമ്പതിമാരെയാണ്‌ പെരുമ്പാവൂര്‍ പോലീസ്‌ പിടികൂടിയത്‌. തൊടുപുഴ കുമാരമംഗലം സ്വദേശിയായ കളരിക്കല്‍ വീട്ടില്‍ സബീര്‍ (31), ഇയാളുടെ രണ്ടാം ഭാര്യ തൊടുപുഴ പുറപ്പുഴ സ്വദേശി ആനശേരി വീട്ടില്‍ ആതിര (26) എന്നിവരാണ്‌ പിടിയിലായത്‌.
എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ ആന്റി നാര്‍ക്കോട്ടിക്ക്‌ ഡിവൈ.എസ്‌.പി. മധു ബാബുവിന്റെ നിര്‍ദേശം അനുസരിച്ച്‌ ഡാന്‍സാഫ്‌ടീമും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന്‌ പിടികൂടിയത്‌.24 മണിക്കൂറിലേറെ സമയം പോലീസ്‌ സംഘാഗങ്ങള്‍ പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള വിവിധ സ്‌ഥലങ്ങളില്‍ നിലയുറപ്പിച്ച്‌ നിരീക്ഷണം നടത്തിയാണ്‌ പ്രതികളെ കുടുക്കിയത്‌. പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി കെ. ബിജുമോന്‍. പെരുമ്പാവൂര്‍ ഇന്‍സ്‌പെക്‌ടര്‍ പി. എ. ഫൈസല്‍, എസ്‌.ഐമാരായ ബേസില്‍ തോമസ്‌, കെ.പി. എല്‍ദോസ്‌, എ.എസ്‌ ഐമാരായ നിസാര്‍, ഷാജി പി. എം., രാജേന്ദ്രന്‍, സജീവ്‌ ചന്ദ്രന്‍, ദിലീപ്‌, രാജീവ്‌, വിനോദ്‌, സുനില്‍. ശ്യാംകുമാര്‍, ജാബിര്‍, രഞ്‌ജിത്ത്‌, മനോജ്‌ കുമാര്‍, വനിത സിവില്‍ ഓഫീസര്‍ അഞ്‌ജു സുധീഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌തതില്‍ 6 മാസത്തിലേറെയായി നിരവധി തവണ തിരുപ്പൂരില്‍ നിന്നും കഞ്ചാവ്‌ കൊണ്ടുവന്ന്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊത്ത വിധരണം ചെയ്യുന്നതായി സമ്മതിച്ചു. കഞ്ചാവ്‌ വിതരണ ശൃംഖലയിലെ മറ്റ്‌ കണ്ണികളെക്കുറിച്ച്‌ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.



from mangalam.com https://ift.tt/2GIFY9E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages