കൊല്‍ക്കത്ത: മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച് കെട്ടിടന്റെ മതിലില്‍ ഇടിച്ച് അപകടമുണ്ടാക്കിയ മകനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി എംപി രൂപാ ഗാംഗുലി. വ്യാഴാഴ്ച രാത്രി ദക്ഷിണ കൊല്‍ക്കത്തയിലാണ് സംഭവം, എംപിയുടെ മകന്‍ ആകാശ് മുഖോപാദ്ധ്യായ ഓടിച്ചുവന്ന കാര്‍ ഗോള്‍ഫ് ഗാര്‍ഡന്‍ ക്ലബ്ബിന് മുന്നിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് ക്ലബ്ബിന്റെ മതിലില്‍ ഇടിച്ച് അപകടപ്പെടുകയായിരുന്നു.
നിരവധി കാല്‍നട യാത്രക്കാരുണ്ടായിരുന്ന പ്രദേശത്ത് ആളുകള്‍ ഓടി രക്ഷപെടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല. ഇടിച്ചയുടനെ വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ പുറത്തിറങ്ങാനമാകാത്ത വിധം കുടുങ്ങുകയും ചെയ്തു. പിന്നീട് ഇയാളുടെ അച്ഛന്റെ സഹായത്തോടെയാണ് പുറത്തിറങ്ങിയത്. ആകാശിനെ ജാദവ്പുര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
എന്നാല്‍, സംഭവത്തിന് പിന്നാലെ രൂപാ ഗാംഗുലി നടത്തിയ ട്വിറ്റാണ് പിന്നീട് വൈറലായത്. '' എന്റെ മകന്‍ വസതിക്ക് അടുത്തു വച്ച് അപകടം ഉണ്ടാക്കി. താന്‍ പോലീസിനെ വിളിക്കുകയും ഇതിന് ആവശ്യമായ നിയമനടപടികള്‍ സ്വികരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതില്‍ രാഷ്ട്രീയമോ അനുകമ്പയോ ഇല്ല. ഞാന്‍ എന്റെ മകനെ സ്‌നേഹിക്കുന്നു അതിനൊപ്പം നിയമം അതിന്റെ വഴിക്ക് തന്നെ പോകും'' എന്നും അവര്‍ ട്വിറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തായിരുന്നു അവരുടെ ട്വിറ്റ്.
My son has met with an accident near MY RESIDENCE. I called police to tke care of it with all legal implications No favours/ politics plz.I love my son & will tk cr of him BUT, LAW SHOULD TAKE ITS OWN COURSE. न मै घलत करती हूं, न मै सेहेती हू @narendramodiमै बिकाऊ नही हूँ— Roopa Ganguly (@RoopaSpeaks) August 15, 2019
from mangalam.com https://ift.tt/2Ha1y71
via IFTTT
No comments:
Post a Comment