ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ കശ്മീര്‍ വിഷയത്തില്‍ പ്രക്ഷോഭം ; സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യാക്കാര്‍ക്ക് മുട്ടയും കുപ്പിയേറും ; അനേകര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ കശ്മീര്‍ വിഷയത്തില്‍ പ്രക്ഷോഭം ; സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യാക്കാര്‍ക്ക് മുട്ടയും കുപ്പിയേറും ; അനേകര്‍ക്ക് പരിക്ക്

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ യുകെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കശ്മീര്‍, ഖലിസ്ഥാന്‍ വാദികളുടെ ശക്തമായ പ്രതിഷേധം. ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖാലിസ്ഥാന്റെയും കശ്മീരിന്റെയും പതാക ഏന്തിയവര്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയായിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധം തടയാനെത്തിയ യുകെ പോലീസിന് നേരെയും സാധനങ്ങള്‍ വലിച്ചെറിയുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായിട്ടാണ് വിവരം.

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെത്തിയ കൊള്ളക്കാരും തെരുവുതെമ്മാടികളുമായ നൂറിലധികം പേരാണ് ഒത്തുചേര്‍ന്നത്. ഇന്ത്യാവിരുദ്ധ വാചകങ്ങള്‍ ആലേഖനം ചെയ്ത പ്‌ളക്കാര്‍ഡുകളും ഇവര്‍ ഏന്തിയിരുന്നു. പ്രാദേശിക സമയം 12 മണിയോടെ ബിര്‍മിംഗാം, നോട്ടിംഗാം പോലെ വിവിധ നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു പ്രതിഷേധക്കാര്‍. പല നഗരങ്ങളില്‍ നിന്നും ട്രെയിനുകളിലും ബസുകളിലുമായി എത്തിച്ചേര്‍ന്ന ഇവര്‍ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഒത്തു ചേരുകയായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ എംബസിക്ക് പുറത്ത് വേദിയൊരുക്കിയിരുന്നു. ഇവിടെ അനേകം ഇന്ത്യന്‍ കുടുംബങ്ങള്‍ എത്തുകയും ചെയ്തിരുന്നു. പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ബ്രിട്ടീഷ് പാകിസ്താനികള്‍, പാക് കശ്മീരികള്‍, ഖലിസ്ഥാന്‍ വാദികളായ സിഖുകാര്‍ എന്നിവരായിരുന്നു ഒത്തുചേര്‍ന്നത്. റോഡ് അടച്ച് ഇന്ത്യാക്കാര്‍ക്ക് നേരെ ആക്രോശം ചൊരിഞ്ഞു. തുടര്‍ന്ന് മുട്ട, ഗ്‌ളാസ്-പ്‌ളാസ്റ്റിക് വെള്ള കുപ്പികള്‍, ഷൂസ്, ലൈററുകള്‍, ഏത്തയ്ക്കാ, ബാറ്ററികള്‍, ഉരുളക്കിഴങ്ങ്, ചൂട് കാപ്പി, ആപ്പിള്‍, പ്‌ളക്കാര്‍ഡുകള്‍ എന്നിവയെല്ലാം ഇന്ത്യാക്കാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഇന്ത്യന്‍ പതാകയും ഇന്ത്യന്‍ അനുകൂല പ്‌ളക്കാര്‍ഡുകളും ഏന്തി നിന്ന ഇന്ത്യാക്കാര്‍ക്കും സുരക്ഷയ്ക്കായി നില്‍ക്കുകയായിരുന്ന പോലീസിനും പരിക്കേറ്റിട്ടുണ്ട്.

എല്ലാം കഴിഞ്ഞപ്പോള്‍ പച്ചക്കറികളും കുപ്പികളും മുട്ടയും നിലത്ത് ചിതറിക്കിടന്നു. ഒരാള്‍ ഏന്തിയ ഇന്ത്യന്‍ പതാക മുഴുവനും മൂട്ടയുടെ അവശിഷ്ടങ്ങളാണ്. തുടക്കത്തില്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ നടക്കുന്ന സ്ഥലത്തെ പ്രധാന വാതില്‍ അക്രമികള്‍ കയറാതെ പോലീസ് തടഞ്ഞു. അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടിയറിഞ്ഞ് സ്ഥലത്ത് ശക്തമായ കാവലും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. അക്രമികള്‍ റോഡ് കയ്യേറിയതോടെ പോലീസ് പുകബോംബ് എറിഞ്ഞു. എന്നാല്‍ രണ്ടു മണിക്കൂറിന് ശേഷം ഇന്ത്യന്‍ കുടുംബങ്ങള്‍ ധാരാളമായി ഉണ്ടായിരുന്ന പോലീസ് അടയ്ക്കാതിരുന്ന മറുവശത്തെ ഗേറ്റിലെത്തിയ അക്രമികള്‍ അക്രമം നടത്തുകയും ഇന്ത്യന്‍ സമൂഹത്തിന് നേരെ എറിയുകമായിരുന്നു.

സാംസ്‌ക്കാരിക പരിപാടികള്‍ അലസിപ്പോയതോടെ കൈക്കുഞ്ഞുങ്ങളുമായി നിന്നവര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് മണിക്കൂറോളം അക്രമികള്‍ക്ക് ഇരയാകേണ്ടി വന്നു് ഒടുവില്‍ 3.30 ഓടെ പോലീസിലെ കലാപപ്രതിരോധ വിഭാഗം എത്തിയാണ് അക്രമികളെ തുരുത്തിയത്. നൂറു കണക്കിന് ഇന്ത്യാക്കാരാണ് എംബസി വളപ്പില്‍ കുടുങ്ങിയത്. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധം കയ്യില്‍ വെച്ചതിനും അക്രമം ഉണ്ടാക്കിയതിനും ഇവര്‍ക്കെതിരേ കേസെടുത്തു.



from mangalam.com https://ift.tt/2ZcjPHa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages