ചൈനയുടെ ആവശ്യപ്രകാരം കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി ചര്‍ച്ച ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

ചൈനയുടെ ആവശ്യപ്രകാരം കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി ചര്‍ച്ച ഇന്ന്

യുണൈറ്റഡ് നേഷൻസ്: കശ്മീരിലെ സ്ഥിതിഗതികൾ യു.എൻ രക്ഷാസമിതി ഇന്ന് ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകൾ. രക്ഷാ സമിതി സ്ഥിരാംഗമായ ചൈനയുടെ ആവശ്യപ്രകാരം രഹസ്യ ചർച്ചയാണ് നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. രക്ഷാസമിതിയുടെ ഇത്തവണത്തെ അധ്യക്ഷയായ പോളണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ വിഷയത്തിൽ അടച്ചിട്ട മുറിയിൽ ചർച്ച നടക്കുമെന്ന് പോളണ്ടിന്റെ പ്രതിനിധി ജനാന റോണക്കയെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ രക്ഷാസമിതിയിൽ തുറന്ന ചർച്ച നടത്തണമെന്നതായിരുന്നു പാകിസ്താന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാസമിതിക്കും രക്ഷാസമിതി അംഗങ്ങൾക്കും പാകിസ്താൻ കത്ത് അയച്ചിരുന്നു. എന്നാൽ ചൈന ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തിനൊപ്പമാണ് നിന്നത്. ജമ്മു കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നുമാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ച നിലപാട്. കശ്മീർ വിഷയത്തെ അന്താരാഷ്ട്ര വത്കരിക്കുക എന്ന ഉദ്ദേശത്തോടെ രക്ഷാസമിതിയിൽ തുറന്ന ചർച്ച വേണമെന്നാണ് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ ചൈനയ്ക്ക് മേൽ പാകിസ്താൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ചൈനയും അടച്ചിട്ട മുറിയിലെ ചർച്ച മാത്രമാണ് ആവശ്യപ്പെട്ടത്. തുറന്ന ചർച്ചയ്ക്ക് മറ്റ് അംഗങ്ങൾ വിസമ്മതിച്ചതിനെ തുടർന്നാണ് ചൈനയും നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. തുറന്ന ചർച്ച നടന്നിരുന്നുവെങ്കിൽ ചർച്ചക്കിടെ നടക്കുന്ന പരാമർശങ്ങൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. മാത്രമല്ല രക്ഷാസമിതി അംഗമല്ലാത്തവർക്കും ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കും. ഇതുവഴി തങ്ങളുടെ വാദങ്ങൾ ലോകത്തിന് മുന്നിൽ കൂടുതൽ എത്തിക്കാനാകുമെന്നായിരുന്നു പാകിസ്താൻ കരുതിയിരുന്നത്. എന്നാൽ തുറന്ന ചർച്ച നടക്കാത്തതിനാൽ രക്ഷാ സമിതി അംഗങ്ങൾ മാത്രമാകും ചർച്ച നടത്തുക. അതിലെ വിവരങ്ങൾ രഹസ്യമായി തുടരുകയും ചെയ്യും. ചർച്ചാ വിവരങ്ങൾ ഔദ്യോഗികമായി സൂക്ഷിക്കുകയുമില്ല. അതിനാൽ എന്താണ് ചർച്ചയിൽ അംഗങ്ങൾ നിലപാടെടുത്തത് എന്നത് പുറത്താർക്കും ലഭ്യമാവുകയുമില്ല. ബുധനാഴ്ച രക്ഷാസമിതി യോഗം ചേർന്നിരുന്നു. ഇതിനോടൊപ്പം കശ്മീർ വിഷയത്തിലും ചർച്ച നടത്തണമെന്നായിരുന്നു ചൈന ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മറ്റ് രാജ്യങ്ങൾ ഇതിനോട് യോജിച്ചില്ല. തുടർന്ന് വ്യാഴാഴ്ച ചർച്ചവേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇതിനെ ഫ്രാൻസ് എതിർത്തു. തുടർന്നാണ് മറ്റ് ചർച്ചകൾ ഒന്നുമില്ലാത്ത ഇന്നത്തേക്ക് വിഷയം മാറ്റിവെച്ചത്. കശ്മീർ വിഷയത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ പാകിസ്താന് വേണ്ടി ചൈന ഉന്നയിച്ചേക്കും. എന്നാൽ ഉയ്ഗുർ മുസ്ലീങ്ങൾക്ക് എതിരെ ചൈന നടത്തുന്ന അടിച്ചമർത്തൽ ആഗോള തലത്തിൽ വിമർശിക്കപ്പെടുമ്പോൾ ചൈന ഇതിനെ എത്രത്തോളം പ്രാധാന്യം നൽകുമെന്ന് കണ്ടറിയണം. Content Highlights:Pakistan has failed to get an open meeting of the Security Council on Kashmir with its participation


from mathrubhumi.latestnews.rssfeed https://ift.tt/2TAfYlW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages