പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ആശ്വാസവുമായി സൗദയെന്ന തുണിക്കച്ചവടക്കാരി. വീടുകൾ തോറും കയറി വിൽപന നടത്താൻ തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്ന മുഴുവൻ തുണിത്തരങ്ങളും പ്രളയബാധിതർക്കു നൽകുകയായിരുന്നു ഇവർ. പതിനെട്ടുവർഷമായി തുണി വിൽപനക്കാരിയാണ് സൗദ. പെരുന്നാൾ വിൽപന ലക്ഷ്യമിട്ട് തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന മുഴുവൻ തുണിത്തരങ്ങളും പ്രളയദുരിതം കണ്ട് ഇവർ കൈമാറുകയായിരുന്നു. കൊല്ലം സ്വദേശിയായ സൗദയുടെ താമസം കുറ്റിപ്പുറത്താണ്. ആക്ട് ഓൺ എന്ന സംഘടനയുടെ കളക്ടിങ് പോയിന്റിലെത്തിയാണ് സൗദസഹായം നൽകിയത്. നേരത്തെ എറണാകുളം സ്വദേശിയായ നൗഷാദ്, തൃശ്ശൂർ സ്വദേശി ആന്റോ തുടങ്ങിയവർ പ്രളയബാധിതർക്കായി കെട്ടുകണക്കിന് വസ്ത്രങ്ങൾ സംഭാവന ചെയ്തിരുന്നു. content highlights:woman textile vendor donates dresses to flood victims
from mathrubhumi.latestnews.rssfeed https://ift.tt/2H9LFgJ
via
IFTTT
No comments:
Post a Comment