വേദിയില്‍ വിതുമ്പി പിവി അന്‍വര്‍; പ്രസംഗം അവസാനിപ്പിച്ചത് 10 ലക്ഷം രൂപയുടെ സഹായപ്രഖ്യാപനത്തോടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

വേദിയില്‍ വിതുമ്പി പിവി അന്‍വര്‍; പ്രസംഗം അവസാനിപ്പിച്ചത് 10 ലക്ഷം രൂപയുടെ സഹായപ്രഖ്യാപനത്തോടെ

നിലമ്പൂർ: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തിപരമായ നിലയിൽ പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ.വ്യാഴാഴ്ച വൈകീട്ട് നിലമ്പൂർ പോത്തുകല്ല് ബസ് സ്റ്റാൻഡിൽ നടന്ന ദുരിതാശ്വാസ പ്രവർത്തന സർവകക്ഷിയോഗത്തിലാണ് എം.എൽ.എതന്റെ സ്വന്തംനിലയിലുള്ള സഹായം പ്രഖ്യാപിച്ചത്. യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം വിതുമ്പിക്കൊണ്ട്പ്രസംഗം പാതിയിൽ അവസാനിപ്പിക്കുകയും ചെയ്തു. "ഈ പ്രയാസങ്ങൾ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരിൽക്കാണുകയാണ്. എന്തുചെയ്യണം എന്തുപറയണമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീർ കാണാൻ കഴിയില്ല. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എൽ.എ എന്നനിലയിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് പറയാൻ കഴിയാതെ വീർപ്പുമുട്ടുകയാണ്",അദ്ദേഹം പറഞ്ഞു. ഇതിനിടെ വേദിയിൽ വിങ്ങിപ്പൊട്ടിയ അദ്ദേഹം തന്റെ സഹായം പ്രഖ്യാപിച്ചും സഹായം അഭ്യർഥിച്ചും നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാകുമെന്നും പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. പി.വി. അൻവർ എം.എൽ.എയുടെ പ്രസംഗം ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. നിലമ്പൂരിലെ പ്രളയഭൂമിയിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനുംഎം.എൽ.എയും മുന്നിലുണ്ടായിരുന്നു. Content Highlights:kerala flood 2019 nilambur mla pv anvar emotional speech and he offered 10 lakhs for relief fund


from mathrubhumi.latestnews.rssfeed https://ift.tt/2N5Hs1u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages