കാസർകോട്: പ്രളയം തുടർച്ചയായി ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിൽ ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ജനവാസ മേഖല നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നയത്തിന്റെ ഭാഗമായി ആലോചനയിലുള്ളത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നാടിനാകെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നയം സ്വീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ജനവാസ മേഖലകൾ കണ്ടെത്തി വീട് നിർമ്മിക്കാൻ അനുമതി നൽകുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ പ്രകൃതി ദുരന്തങ്ങളുടെ തോത് ഒരളവോളം കുറയ്ക്കാൻ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.ക്വാറികളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണവും പരിഗണനയിലുണ്ട്. "ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കേണ്ടിയിരിക്കുന്നു. നിയന്ത്രണത്തിന് വിധേയമായി ഖനനം നടത്തേണ്ടതുണ്ട്," മന്ത്രിഇ ചന്ദ്രശേഖരൻ പറഞ്ഞു. വീടും സ്ഥലും നഷ്ടപ്പെട്ട എല്ലാവർക്കും പത്ത് ലക്ഷം നൽകാനാണ് തീരുമാനം. ഭൂമിക്ക് ആറ് ലക്ഷവും നാല് ലക്ഷം വീടിനുമെന്ന നിലയിലാണ് സർക്കാരിന്റെ സാമ്പത്തിക സഹായം. കഴിഞ്ഞ പ്രളയകാലം മുതൽ ഭൂമിയും വീടും നഷ്ട്പ്പെട്ടവർക്ക് ഈ ആനുകൂല്യം നൽകിവരുന്നുണ്ട്. content highlights:Kerala Flood 2019, land use policy Kerala government, Land use plan
from mathrubhumi.latestnews.rssfeed https://ift.tt/2YTfeOz
via
IFTTT
No comments:
Post a Comment