സ്മാരകസ്തൂപം വേണ്ട, കുട്ടികൾക്ക് സമ്മേളിക്കാൻ ഹാൾ മതി... പണിക്കോട്ടിയുടെ 'അലംഘനീയ' കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 11, 2019

സ്മാരകസ്തൂപം വേണ്ട, കുട്ടികൾക്ക് സമ്മേളിക്കാൻ ഹാൾ മതി... പണിക്കോട്ടിയുടെ 'അലംഘനീയ' കുറിപ്പ്

വടകര: എന്നെ സംസ്കരിച്ച സ്ഥലത്തോ വീട്ടിലോ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്... ജനങ്ങളുടെ സഹകരണത്തോടെ ഗേറ്റിന്റെ തെക്കുഭാഗത്ത് കുട്ടികൾക്ക് സമ്മേളിക്കാനും അത്യാവശ്യം മഹിളാസഖാക്കൾക്ക് ഇരുന്ന് സൊള്ളാനും മറ്റും ഒരു ചെറിയ ഹാൾ റോഡിനു സമാനമായി നിർമിച്ച് സ്മാരകമാക്കാം...' ഞായറാഴ്ച അന്തരിച്ച എം. കേളപ്പൻ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഏഴുതിവെച്ച കുറിപ്പാണിത്. ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വിശ്വാസങ്ങളും ദർശനങ്ങളുമാണ് കുറിപ്പിൽ പ്രതിഫലിക്കുന്നത്. അലംഘനീയമാക്കേണ്ട ഒരു കുറിപ്പ് എന്ന പേരിലാണ് ഇത് എഴുതിവെച്ചത്. കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. ' ഞാൻ എവിടെവെച്ച് മരിച്ചാലും വീട്ടിൽ സംസ്കരിക്കണം. ദഹിപ്പിക്കരുത്, മണ്ണിൽ കുഴിച്ചിട്ടാൽ മതി, കുളിപ്പിക്കാതെ സംസ്കരിക്കാനാണ് ഇഷ്ടം, ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു. മുറ്റത്ത് കിടത്തിയാൽ വിളക്ക് കത്തിക്കരുത്, ചന്ദനത്തിരി കത്തിക്കാം, അത് ദുർഗന്ധം ഒഴിവാക്കുമല്ലോ. ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴി ചുറ്റരുത്. ദഹിപ്പിക്കരുത് എന്നു പറയുന്നത് എന്റെ മൃതശരീരം കത്തുന്ന ദുർമണം എന്തിനാണ് മറ്റുള്ളവരെകൊണ്ട് ശ്വസിപ്പിക്കുന്നത് എന്ന അർഥത്തിലാണ്. കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാകുന്ന ഒരു മാവോ, നല്ലയിനം നെല്ലിമരമോ നട്ടുവളർത്തണം. അതിൽ ഫലങ്ങളുണ്ടായാൽ വിൽക്കരുത്, കുട്ടികളും മറ്റും അത് ഭുജിക്കട്ടെ. ഒരുവിധ മരണാനന്തരക്രിയകളും ഉണ്ടാവരുത്, അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഒരു തരിമ്പുപോലും ഉണ്ടാകരുത്...' എന്നോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ കാണിക്കേണ്ടത് ഈ കുറിപ്പ് അന്വർഥമാക്കിക്കൊണ്ടായിരിക്കണമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ആഗ്രഹം പോലെതന്നെയാണ് സംസ്കാരച്ചടങ്ങുകൾ വീട്ടിൽ നടത്തിയത്. Content Highlights: Never built any memmorial


from mathrubhumi.latestnews.rssfeed https://ift.tt/2GZg9lu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages