അമ്മാമ്മയുടെയും കൊച്ചുമോന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാണ്. ഇരുവരുടെയും പുതിയ വീഡിയോ മാതാപിതാക്കള്‍ക്കുള്ള ഒരു സന്ദേശമാണ്. കുഞ്ഞുമക്കളെ എത്ര കരുതലോടെ നോക്കണമെന്നാണ് ഇരുവരും പറഞ്ഞുതരുന്നത്. ഒരു ചെറിയ അശ്രദ്ധമതി ജീവിതകാലം മുഴുവന്‍ വേദനിക്കാനുള്ള കാരണമാകാനെന്നാണ് ഇവര്‍ വീഡിയോയിലൂടെ പറയുന്നത്.
അമ്മാമ്മയ്ക്കും കൊച്ചുമകന്‍ ജിന്‍സണുമൊപ്പം വിഡിയോയില്‍ എത്തുന്ന കുഞ്ഞുതാരത്തിലും ഒരു പ്രത്യേകതയുണ്ട്. പ്രളയപുത്രന്‍ എന്നറിയപ്പെടുന്ന സുബ്ഹാനാണ് ഇവര്‍ക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ഹെലികോപ്റ്ററില്‍ പറന്ന് നേവി ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചാണ് സുബ്ഹാന്‍ ജനിക്കുന്നത്. അമ്മാമ്മയുടെയും കൊച്ചുമോന്റെയും ഒപ്പം സ്‌നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങുകയാണ് കുഞ്ഞ്. നല്ലൊരു സന്ദേശം കൂടി ഈ വിഡിയോയിലൂടെ സമൂഹത്തിനു പകര്‍ന്നു നല്‍കുന്നു.
എണ്‍പത്തിയഞ്ചിലും പ്രസരിപ്പും ചുറുചുറുക്കും കാത്തു സൂക്ഷിക്കുന്ന മേരി ജോസഫ് മാമ്പിള്ളി എന്ന ഈ വൈറല്‍ അമ്മാമ്മ എറണാകുളം ചിറ്റാറ്റുകര സ്വദേശിയാണ്. അമ്മാമ്മയെ വൈറലാക്കിയ കൊച്ചുമകന്റെ പേര് ജിന്‍സണ്‍.
from mangalam.com https://ift.tt/2ZQrFaj
via IFTTT
No comments:
Post a Comment