പുത്തുമല: ആദ്യംകണ്ടത് വളയിട്ട കൈകളാണ്. പിന്നാലെ ചുവന്ന സ്വെറ്ററിന്റെ ചില ഭാഗങ്ങൾ. സന്നദ്ധപ്രവർത്തകർ റാണിയുടെ മൃതദേഹം മണ്ണിൽനിന്ന് വലിച്ചെടുത്തു. ഏറ്റവും സുരക്ഷിതമെന്ന് റാണി വിശ്വസിച്ചിരുന്ന രണ്ടുമുറി പാടിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നുതന്നെ. പുത്തുമലയിലെ ഉരുൾപൊട്ടലിൽ റാണിയുൾപ്പെടെ ഇതേ പാടിയിൽ താമസിച്ച നാലുപേരാണ് മരിച്ചത്. റാണിയുടെ ഭർത്താവ് സെൽവൻ, അയൽവാസികളായ അജിത, ഷൈലജ എന്നിവരും അവർ ജീവിച്ച പാടിക്കൊപ്പം മണ്ണിൽ പുതഞ്ഞു. തേയിലക്കൊളുന്തു നുള്ളി റാണി സമ്പാദിച്ച ഇത്തിരി സമ്പാദ്യവും അവിടുന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കുറെ നാണയത്തുട്ടുകൾ.. രണ്ടു രൂപ, ഒരു രൂപ.. ചുരുട്ടിയിട്ട അഞ്ചുരൂപ നോട്ടുകളാണ് കൂട്ടത്തിൽ വലുത്. ഓരോന്നായി മണ്ണിൽനിന്ന് പെറുക്കിയെടുത്ത് രക്ഷാപ്രവർത്തകൻ സൂക്ഷ്മതയോടെ തൂക്കുപാത്രത്തിലേക്ക് മാറ്റി. വയനാട്ടുകാർക്കറിയാം 300 രൂപ മാത്രം ദിവസവേതനം കിട്ടുന്ന തോട്ടംതൊഴിലാളിയുടെ ഈ നാണയത്തുട്ടുകൾക്ക് എത്രത്തോളം വലുപ്പമുണ്ടെന്ന്. പിന്നാലെ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടുവെച്ച കുറച്ചധികം നാണയങ്ങൾ. പിന്നെ ഭദ്രമായി വെച്ച 500 രൂപ. അലമാരയിൽ സൂക്ഷിച്ച പുതിയ തോർത്ത്, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന കുറച്ചു നല്ല വസ്ത്രങ്ങൾ.. റാണിയുടെ അലമാരയിൽനിന്നുകിട്ടിയ സമ്പാദ്യങ്ങൾ എല്ലാംകൂടി കമ്പിളിയിൽക്കെട്ടിവെച്ചു. ഇനി റാണിക്ക് അതൊന്നും ആവശ്യമില്ല. എങ്കിലും പ്രിയപ്പെട്ടവർക്കായി അവർ കരുതലോടെ വെച്ചതല്ലേ... Content Highlights:Kerala Flood 2019 found savings of Rani on rescue operations
from mathrubhumi.latestnews.rssfeed https://ift.tt/2ONp2oL
via
IFTTT
No comments:
Post a Comment