ഭോപ്പാല്‍: കനത്ത മഴയെ തുടര്‍ന്ന് കുത്തിയൊലിച്ചെത്തിയ കനാലിനു തീരത്തു നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. മധ്യ പ്രദേശിലെ മണ്‍ഡ്‌സറിലാണ് ബുധനാഴ്ച പുലര്‍ച്ചയോടെ അപകടം നടന്നത്. ബിന്ദു ഗുപ്ത(48) മകള്‍ ആശ്രിതി(22) എന്നിവരാണ് കനാലിലേക്ക് വഴുതി വീണ് മരണപ്പെട്ടത്.
പ്രളയ ജലം കുത്തിയൊലിച്ചെത്തിയതോടെ പുഴയുടെ തീരങ്ങള്‍ ഇടിഞ്ഞിരുന്നു. കുത്തിയൊലിച്ചൊഴുകുന്ന പുഴ കാണാനാണ് ഭര്‍ത്താവിനൊപ്പം ബിന്ദുവും ഇവരുടെ മകളും എത്തിയത്. തീരം ഇടിഞ്ഞ പുഴയുടെ സമീപത്തു നിന്ന് കുടുംബം സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് ഇരുവരും വെള്ളത്തിലേക്ക് വീണത്. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു.
[IMG]
അപകടം നടന്നതിനു തൊട്ടുപിന്നാലെ പ്രദേശവാസികളും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഈ അപകടത്തിനു പിന്നാലെ 50 കാരനായ ബാപുലാല്‍ ധക്കാദ് എന്നയാളും മണ്‍ഡ്‌സറില്‍ പഴയില്‍ വീണു മുങ്ങിമരിച്ചു. സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതികളില്‍ ഇതുവരെ 39 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേരാണ് മരണപ്പെട്ടത്. വെളളപ്പൊക്ക മുന്നറിയിപ്പിനെ തുടര്‍ന്ന് മൂവായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് മണ്‍ഡ്‌സര്‍ എസ്പി അറിയിച്ചു. മധ്യപ്രദേശിലെ പ്രധാന നദികളായ നര്‍മ്മദ, ഷിപ്ര, ബെത്‌വ, താപ്തി, തവ, ചമ്പാല്‍, പാര്‍വതി എന്നി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
from mangalam.com https://ift.tt/2MYHqsi
via IFTTT
No comments:
Post a Comment