ന്യൂഡൽഹി: മാൻ വേഴ്സസ് വൈൽഡ് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയർ ഗ്രിൽസും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനും അതിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാനുമൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്. മോദി ട്രെയിൽ (മോദി പാത) എന്ന പേരിലാവും ഈ ട്രക്കിങ് റൂട്ട് വികസിപ്പിക്കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.സാഹസികസഞ്ചാരി ബെയർ ഗ്രിൽസിനൊപ്പം മോദി പങ്കെടുത്ത മാൻ വേഴ്സസ് വൈൽഡ് പരിപാടിയുടെ എപ്പിസോഡ് ഓഗസ്റ്റ് 12നാണ് സംപ്രേഷണം ചെയ്തത്. മാൻ വേഴ്സസ് വൈൽഡ് എപ്പിസോഡിൽ പ്രധാനമന്ത്രിയും ബെയർ ഗ്രിൽസും സന്ദർശിച്ച ട്രെക്കിങ് റൂട്ട് മോദി പാതയായി വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകർഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പു മന്ത്രി സത്പൽ മഹാരാജ് പറഞ്ഞു. content highlights:trekking route taken by modi in man versus wild show to be developed as modi trail
from mathrubhumi.latestnews.rssfeed https://ift.tt/33wbO2V
via
IFTTT
No comments:
Post a Comment