തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. എന്നിരുന്നാലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
അതേസമയം കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം വരെ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ഒറ്റപ്പെട്ട് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ടില്ല.
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ പെയ്യിച്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ഇതിനാലാണ് സംസ്ഥാനത്ത് നിലവില്‍ മഴ തുടരുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്ന പ്രതിഭാസം വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതുവരെ മരണം 104 ആയി. ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഏഴു മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ 30 മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. പുത്തുമലയില്‍ നിന്ന് ഇനിയും ഏഴുപേരെ കണ്ടെത്താനുണ്ട്.
from mangalam.com https://ift.tt/2OTaEex
via IFTTT
No comments:
Post a Comment