ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ സര്‍ദ്ദാര്‍ വല്ലഭായ് പദ്ദേലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 14, 2019

ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ സര്‍ദ്ദാര്‍ വല്ലഭായ് പദ്ദേലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ കശ്മീര്‍ വിഷയവും മുത്തലാഖ് നിരോധനവും അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ സര്‍ദ്ദാര്‍ വല്ലഭായ് പദ്ദേലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പഴയ നിയമങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്തു കളഞ്ഞ തീരുമാനം ഐക്യകണ്‌ഠേന എടുത്തത്. കശ്മീര്‍ ജനതയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലീകരിച്ചത്.

മുത്തലാഖ് നിരോധിച്ചത് മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കും. 70 വര്‍ഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യം പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഒരു വലിയ വിഭാഗം കനത്ത മഴയിലും പ്രളയത്തിലും കഷ്ടപ്പെടുന്നു. ദേശീയ ദുരന്തനിവാരണ സേനയും മറ്റുള്ളവരും ഇവരുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി. സര്‍ക്കാര്‍ നല്‍കിയെ എല്ലാ വാഗ്ദാനവും പാലിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

കുടിവെള്ളം ലഭിക്കാത്ത നിരവധി വീടുകള്‍ ഇപ്പോഴും രാജ്യത്തുണ്ട്. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന് മിഷന്‍ പ്രഖ്യാപിച്ചു. പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ നീക്കിവെക്കും.

ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ചര്‍ച്ച ചെയ്യണം. മുന്‍ സര്‍ക്കാര്‍ പാവപ്പെട്ടവരെ അവഗണിച്ചു. ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും പാവപ്പെട്ടവരുടെ ഉന്നമനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനസംഖ്യ വര്‍ധന ആശങ്കപ്പെടുത്തുന്നു. കുടുംബാസൂത്രണസന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തണം.

രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. വിവിധ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു.



from mangalam.com https://ift.tt/2z1CU48
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages