ട്രിനിഡാഡ്: വെസ്‌റ്റിന്‍ഡീസ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്‌റ്റില്‍ ഇന്ത്യന്‍ എ ടീം താരം ശുഭ്‌മാന്‍ ഗില്ലിന് ചരിത്ര നേട്ടം. മത്സരത്തില്‍ രണ്ടാമിന്നിങ്‌സില്‍ ഇരട്ടസെഞ്ചുറി നേടിയ ഗില്‍ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റ് ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയാണ് ഗില്‍ മറികടന്നത്.
വിന്‍ഡീസിനെതിരെ ഇരട്ട സെഞ്ചുറി തികച്ചപ്പോള്‍ 19 വയസും 334 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 2002ല്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനായി സിംബാബ്‌വെയ്‌ക്കെതിരെ 20 വയസും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഗൗതം ഗംഭീര്‍ ഇരട്ട സെഞ്ചുറി നേടിയതായിരുന്നു മുന്‍ റെക്കോഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഗോള്‍ഡന്‍ ഡക്കായശേഷമാണ് ഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചത്. 250 പന്തില്‍ 204 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗില്‍ 19 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി. അഞ്ചാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ ഹനുമാ വിഹാരിക്കൊപ്പം ഗില്‍ 315 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. വിഹാരി 118 റണ്‍സെടുത്ത് പുറത്തായി. ഇവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വിന്‍ഡീസിനു മുന്നില്‍373 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്.
ഇതു പിന്തുടരുന്ന വിന്‍ഡീസ് അവസാന ദിനമായ ഇന്നലെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 114 റണ്‍സ് എന്ന നിലയിയാണ്.
from mangalam.com https://ift.tt/2MN87jD
via IFTTT
No comments:
Post a Comment