സൂറിച്ച്: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള യുവേഫ പുരസ്‌കാരം ബാഴ്‌സലോണ ഇതിഹാസ താരം ലയണല്‍ മെസിക്ക്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സൈമിഫൈനലിന്റെ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനെതിരേ നേടിയ ഫ്രീകിക്ക് ഗോളാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മത്സരത്തില്‍ മെസിയുടെ രണ്ടാമത്തെയും കരിയറിലെ 600-ാമത്തെയും ഗോളായിരുന്നു അത്. യുവേഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകരുടെ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ് മികച്ച ഗോള്‍ തെരഞ്ഞെടുത്തത്. മെസിക്കു പിന്നില്‍ രണ്ടാം സ്‌ഥാനം നേടിയത് യുവന്റസിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണ്. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെതിരേ നേടിയ ഗോളാണ് റൊണാള്‍ഡോയെ രണ്ടാമതെത്തിച്ചത്.
യൂറോ കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയ്‌ക്കെതിരേ നേടിയ ഗോളിലൂടെ പോര്‍ചുഗല്‍ താരം ഡാനിലോ മൂന്നാം സ്‌ഥാനത്തെത്തി.
from mangalam.com https://ift.tt/2YDeRYn
via IFTTT
No comments:
Post a Comment