കൊളംബൊ: മുന്‍ നായകന്മാരായ ദിനേശ് ചണ്ഡിമല്‍, എയ്‌ഞ്ചലോ മാത്യൂസ് എന്നിവരെ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ശ്രീലങ്കന്‍ ടെസ്‌റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 14നാണ് രണ്ട് ടെസ്‌റ്റുകളുള്ള പരമ്പര ആരംഭിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിക്കല്‍ പോലും ലങ്കന്‍ ജേഴ്‌സി അണിയാത്ത താരമാണ് ചണ്ഡിമല്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോമിനെത്തുടര്‍ന്നു പുറത്തായ താരത്തിന് ലോകകപ്പ് ടീമിലും ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ദക്ഷിണാഫ്രിക്കയില്‍ ടെസ്‌റ്റ് പരമ്പര ജയിക്കുമ്പോള്‍ ടീമിന്റെ ഉപനായകനായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ നിരോഷന്‍ ഡിക്ക്‌വെല്ലയും ടീമിലെത്തി.
പരുക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്‌ടമായ മാത്യൂസും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായിരുന്നു മാത്യൂസ്.
ലങ്കന്‍ ടീം:- ദിമുത് കരുണാരത്‌നെ (ക്യാപ്‌റ്റന്‍), എയ്‌ഞ്ചലോ മാത്യൂസ്, ദിനേശ് ചണ്ഡിമല്‍, ലാഹിരു തിരിമാനെ, കുശാല്‍ മെന്‍ഡിസ്, കുശാല്‍ ജെനിത് പെരേര, നിരോഷന്‍ ഡിക്കെ്വല്ല, ധനഞ്‌ജയ ഡി സില്‍വ, അകില ധനഞ്‌ജയ, ലസിത് എംബുല്‍ഡെനിയ, സുരംഗ ലക്‌മല്‍, ലാഹിരു കുമര, ഒഷഡ ഫെര്‍ണാണ്ടോ, ലക്ഷന്‍ സന്ധാകന്‍, വിശ്വ ഫെര്‍ണാണ്ടോ.
from mangalam.com https://ift.tt/2YBjwu0
via IFTTT
No comments:
Post a Comment