കൊടുങ്ങല്ലൂർ: പത്താം ക്ലാസ് വിദ്യാർഥിയുടെ മരണം സ്വയം വീഡിയോ ചിത്രീകരിക്കുന്നതിനിടെ. മേത്തല പറമ്പിക്കുളങ്ങര കാര്യേഴത്ത് കിഷോറിന്റെയും ശ്രീജയുടെയും ഏകമകൻ അദ്വൈതി (15)നെയാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സംഭവസ്ഥലത്തുനിന്നു കിട്ടിയ മൊബൈൽ ഫോണിൽനിന്ന് പോലീസിന് ലഭിച്ചു. കൂട്ടുകാരുമായി ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നതിനാണ് അദ്വൈത് സാഹസികതയ്ക്ക് മുതിർന്നത്. വീടിനുള്ളിലെ ഹാളിലെ കോണിയുടെ കൈവരിയിൽ ഷാളിൽ കുടുക്കിട്ട് അദ്വൈത് താഴേക്ക് ചാടുകയായിരുന്നു. കണക്കുകൂട്ടലുകൾ തെറ്റി കാൽ തറയിലേക്ക് എത്താതിരുന്നതാണ് ദാരുണമായ മരണത്തിനിടയാക്കിയത്. പുല്ലൂറ്റ് ഗുരുശ്രീ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അദ്വൈത് സ്കൂൾ പ്രിൻസിപ്പൽ കൂടിയായ അമ്മയോടൊപ്പമാണ് വൈകീട്ട് വീട്ടിലെത്തിയത്. പിന്നീട് അച്ഛനും അമ്മയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഗുരുശ്രീ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Yy3QHN
via
IFTTT
No comments:
Post a Comment