പാലക്കാട്: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നു. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. കഴിഞ്ഞയാഴ്ചവരെ 40 ശതമാനം ഉണ്ടായിരുന്ന മഴ ഈയാഴ്ച 73 ശതമാനത്തില്‍ എത്തി. തുടര്‍ന്നും രണ്ട് ദിവസംകൂടി മഴ തുടരുമെന്നാണ് നിരീക്ഷണം.
മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെ, കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വടക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ശക്തിപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 94 ശതമാനം മഴയാണ് ഇവിടെ പെയ്തിരിക്കുന്നത്. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ താരതമ്യേന മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും 23ും 25 ശതമാനം വീതവുമാണ് മഴകുറഞ്ഞിരിക്കുന്നത്.
മഴയേത്തുടര്‍ന്ന് ആലപ്പുഴ തുറവൂരില്‍ മരം റെയില്‍വേ ട്രാക്കിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. എറണാകുളം - കായംകുളം, കായംകുളം - എറണാകുളം പാസഞ്ചറുകള്‍ റദ്ദാക്കി. തീരദേശ റെയില്‍ പാതയിലൂടെയുള്ള ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു.
from mangalam.com https://ift.tt/31p2PP9
via IFTTT
No comments:
Post a Comment