അടങ്ങാത്ത നൊമ്പരങ്ങള്‍ക്കിടെ പെങ്ങള്‍ക്ക് ആണ്‍കുഞ്ഞ്; അഭിമന്യു എന്ന് പേരിട്ടു; വൈറല്‍ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 7, 2019

അടങ്ങാത്ത നൊമ്പരങ്ങള്‍ക്കിടെ പെങ്ങള്‍ക്ക് ആണ്‍കുഞ്ഞ്; അഭിമന്യു എന്ന് പേരിട്ടു; വൈറല്‍ കുറിപ്പ്

കൊച്ചി: കൊല്ലപ്പെട്ട മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഇപ്പോഴും മലയാളികളുടെ മനസില്‍ മായാത്ത നൊമ്പരമാണ് അഭിമന്യു. സഹോദരിയുടെ മകന് അതേ പേര് തന്നെയാണിട്ടത്. അഭിമന്യുവിന്റെ ചേച്ചിയായ കൗസല്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നുച്ചയ്ക്ക് (7/8/2019 )രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കല്‍ പരിജിത്.... സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരന്‍ എന്നോട് പറഞ്ഞു ' ഒരു നല്ല വാര്‍ത്തയുണ്ട് ' എന്താണ്; 'എന്റെ പെങ്ങള്‍ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു... ആണ്‍കുഞ്ഞ്... രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാന്‍ പറഞ്ഞു.... അതേ ചേച്ചി അങ്ങനെയെ പേരിടൂ.... അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു...
ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്...

കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങില്‍ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നില്‍ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും ' നാന്‍ പെറ്റ മകനെ... എന്‍ കിളിയെ...' എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരില്‍ കുതിര്‍ത്തു...

തോരാത്ത കണ്ണീരിന് ആശ്വസമേകാന്‍ കഴിയട്ടെയെന്‍ പൊന്‍തങ്കക്കുടത്തിന്...

കുട്ടിക്കും 'അഭിമന്യു' എന്ന പേരിടും. ഇക്കാര്യം അഭിമന്യുവിന്റെ സഹോദരന്‍ പരിജിത് പറഞ്ഞതായി സീനാ ഭാസ്‌ക്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് താന്‍ പറഞ്ഞപ്പോള്‍, അങ്ങനെയെ പേരിടൂവെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പരിജിത് പറഞ്ഞു. ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്.



from mangalam.com https://ift.tt/2KxdJvr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages