ജമ്മു കശ്മീര്‍ യു.എന്നില്‍ ഉന്നയിക്കാന്‍ പാകിസ്താന്‍ : ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പുറത്താക്കി: ഇമ്രാന്‍ ഏഴംഗസമിതി രൂപീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 7, 2019

ജമ്മു കശ്മീര്‍ യു.എന്നില്‍ ഉന്നയിക്കാന്‍ പാകിസ്താന്‍ : ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പുറത്താക്കി: ഇമ്രാന്‍ ഏഴംഗസമിതി രൂപീകരിച്ചു

ഇസ്ലാമാബാദ്: പ്രത്യേകപദവി റദ്ദാക്കി ജമ്മു കശ്മീരിനെ വിഭജിച്ചതില്‍ പ്രകോപിതരായ പാകിസ്താന്‍ ഇന്ത്യന്‍ െഹെക്കമ്മിഷണറെ പുറത്താക്കി. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം വെട്ടിക്കുറയ്ക്കാനും ഉഭയകക്ഷിവ്യാപാരം റദ്ദാക്കാനും കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസംഘടനയില്‍ ഉന്നയിക്കാനും പാകിസ്താന്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ കര്‍ശനജാഗ്രതയോടെ സജ്ജമാകാന്‍ െസെന്യത്തോടു നിര്‍ദേശിച്ചു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി(എന്‍.എസ്.സി) യോഗത്തിലാണു പ്രഖ്യാപനം. ദേശീയസുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി പാകിസ്താനിലെ െസെനിക, സിവില്‍ നേതൃത്വങ്ങള്‍ ഉള്‍പ്പെടുന്ന ഏറ്റവും ഉന്നതസമിതിയാണ് എന്‍.എസ്.സി. യോഗതീരുമാനങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇസ്ലാമാബാദിലെ െഹെക്കമ്മിഷണര്‍ അജയ് ബിസാരിയോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലേക്കുള്ള പാകിസ്താന്റെ പുതിയ െഹെക്കമ്മിഷണര്‍ മെയ്‌നുള്‍ ഹഖ് തല്‍ക്കാലം ചുമതലയേല്‍ക്കില്ല. മെയ്‌നുള്‍ ഹഖിന്റെ നിയമനം ഇരുരാജ്യങ്ങളും അംഗീകരിച്ചതിനാല്‍ ഈ മാസം ചുമതലയേല്‍ക്കാനിരുന്നതാണ്.

പാക് സ്വാതന്ത്ര്യദിനമായ 14ന് കശ്മീര്‍ ഐക്യദാര്‍ഢ്യദിനമായും ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ 15 കരിദിനമായും ആചരിക്കാന്‍ എന്‍.എസ്.സി. യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ അടുത്തമാസം അഞ്ചുവരെ വ്യോമമേഖല അടയ്ക്കുകയാണെന്നും പാകിസ്താന്‍ പ്രഖ്യാപിച്ചു. കശ്മീരില്‍ ഇന്ത്യ െകെക്കൊണ്ട നടപടികള്‍ ഏകപക്ഷീയവും അനധികൃതവുമാണെന്നു യോഗം വിലയിരുത്തി. ന്യൂഡല്‍ഹിയില്‍ തങ്ങളുടെ അംബാസഡര്‍മാരുടെ സാന്നിധ്യം ഇനിയുണ്ടാകില്ലെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തങ്ങളുടെ മണ്ണിലും ആവശ്യമില്ലെന്ന് ഷാ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേകഅവകാശങ്ങള്‍ നല്‍കിയ ഇന്ത്യന്‍ ഭരണഘടനയിലെ 370, 35എ വകുപ്പുകള്‍ നീക്കി സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്രഭരണപ്രദേശം ആക്കിയ മോഡി സര്‍ക്കാരിന്റെ നടപടിക്കുപിന്നാലെ രണ്ടാംതവണയാണ് ഇമ്രാന്‍ ഖാന്‍ എന്‍.എസ്.സി. യോഗം വിളിക്കുന്നത്. പ്രസിഡന്റ് പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗവും വിളിച്ചിട്ടുണ്ട്. പാക് നീക്കത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ചുള്ള നിയമപരവും നയതന്ത്രപരവുമായ പ്രതികരണം രൂപപ്പെടുത്താനായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഏഴംഗ സമിതി രൂപീകരിച്ചു. പാക് വിദേശമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍, വിദേശ സെക്രട്ടറി സൊെഹെല്‍ മഹ്മൂദ്, പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി അഹമ്മദ് ബിലാല്‍ സൂഫി, ഐ.എസ്.ഐ, മിലിട്ടറി ഓപ്പറേഷന്‍സ്, ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് എന്നിവയുടെ ഡയറക്ടര്‍ ജനറല്‍മാര്‍ എന്നിവരാണു സമിതി അംഗങ്ങള്‍. 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ ഇന്ത്യയുടെ നീക്കം നിയമവിരുദ്ധവും യു.എന്‍. പ്രമേയങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആദ്യപ്രതികരണം.



from mangalam.com https://ift.tt/2GVK2U1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages