ശ്രീറാമിന്‌ 'ഓര്‍മക്കുറവി'ന്റെ അസുഖമെന്നു ഡോക്‌ടര്‍മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 8, 2019

ശ്രീറാമിന്‌ 'ഓര്‍മക്കുറവി'ന്റെ അസുഖമെന്നു ഡോക്‌ടര്‍മാര്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍, പ്രതി ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ട്രോമ ഐ.സി.യുവില്‍നിന്നു വാര്‍ഡിലേക്കു മാറ്റി. അപകടത്തില്‍ പരുക്കേറ്റ ശ്രീറാമിന്‌ റെട്രോഗേഡ്‌ അംനീഷ്യ (ഒരു പ്രത്യേക സംഭവത്തെക്കുറിച്ച്‌ പൂര്‍ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്‌ഥ) ബാധിച്ചെന്നു ഡോക്‌ടര്‍മാര്‍.
ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. അതിനുശേഷം അദ്ദേഹത്തെ ഡിസ്‌ചാര്‍ജ്‌ ചെയ്യുന്ന കാര്യം ആലോചിക്കാമെന്നാണു മെഡിക്കല്‍ ബോര്‍ഡിന്റെ നിലപാട്‌. ശ്രീറാമിന്റെ ഇടതുകൈക്കു നടത്തിയ എം.ആര്‍.ഐ. പരിശോധനയില്‍ ലിഗ്‌മെന്റിനു ചെറിയപരുക്ക്‌ കണ്ടെത്തി. ആന്തരികക്ഷതം പരിശോധിക്കാന്‍ നടത്തിയ സി.ടി. സ്‌കാനില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. നട്ടെല്ലിന്റെ ഡിസ്‌കിനുണ്ടായ നേരിയ സ്‌ഥാനമാറ്റം മൂലം സുഷുമ്‌നാനാഡിക്കു സമ്മര്‍ദമുണ്ട്‌. അതിനാല്‍ ചികിത്സ തുടരുന്നുവെന്നാണു ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ വിശദീകരണം. റെട്രോഗേഡ്‌ അംനീഷ്യ കാലക്രമേണ മാറും.
കേസില്‍ റിമാന്‍ഡിലായ ശ്രീറാമിനെ സ്വകാര്യാശുപത്രിയായ കിംസിലേക്കു കൊണ്ടുപോയതു വിവാദമായിരുന്നു. തുടര്‍ന്ന്‌ പൂജപ്പുര ജയിലിലേക്ക്‌ അയച്ചെങ്കിലും അന്നു രാത്രിതന്നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. കേസില്‍ ശ്രീറാമിനു മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചതിനെതിരേയാണു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്‌.
കേസില്‍ മ്യൂസിയം സി.ഐയുടെയും എസ്‌.ഐയുടെയും മൊഴി പ്രത്യേകാന്വേഷണസംഘം രേഖപ്പെടുത്തി. ശ്രീറാമിനു മദ്യഗന്ധമുണ്ടെന്നു റിപ്പോര്‍ട്ട്‌ ചെയ്‌ത ജനറല്‍ ആശുപത്രിയിലെ ഡോക്‌ടറുടെ മൊഴിയും രേഖപ്പെടുത്തി. അപകടസമയത്തു ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വനിതാസൃഹൃത്ത്‌ വഫ ഫിറോസിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും. കവടിയാറില്‍നിന്നു ശ്രീറാമിന്റെ യാത്രയുടെ തുടക്കം മുതലുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. സൈബര്‍ വിദഗ്‌ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും.
ശ്രീറാം എവിടെനിന്നാണു കവടിയാറിലെത്തിയത്‌, മദ്യപിച്ചത്‌ എവിടെനിന്നാണ്‌, അപ്പോള്‍ ആരെല്ലാം ഒപ്പമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. ശ്രീറാമിന്റെ മൊബൈല്‍ ഫോണില്‍നിന്ന്‌ അപകടത്തിനു മുമ്പും ശേഷവുമുള്ള ഫോണ്‍ വിളികളും മ്യൂസിയം പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ഫോണ്‍ വിളികളും പരിശോധിക്കും. എ.ഡി.ജി.പി. ഷെയ്‌ക്ക്‌ ദര്‍വേഷ്‌ സാഹിബിനാണ്‌ അന്വേഷണമേല്‍നോട്ടം. തിരുവനന്തപുരം സിറ്റി നര്‍കോട്ടിക്ക്‌ സെല്‍ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ഷീന്‍ തറയിലാണു മുഖ്യ അന്വേഷണോദ്യോഗസ്‌ഥന്‍.



from mangalam.com https://ift.tt/2YD3XC3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages