നെടുമ്പാശേരി: ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലധികാരിയുടെ മാനസികപീഡനം മൂലം ജീവനൊടുക്കിയതാണെന്നു സൂചന. ആലുവ തെക്കേവാഴക്കുളം ചെമ്പറക്കി ആലപ്പാട് പൗലോസ് ജോണാ(52)ണ് മരിച്ചത്.
രണ്ടാഴ്‌ച മുമ്പ് റൂറല്‍ എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയ മയക്കുമരുന്നുസംഘത്തിനെതിരേ കേസെടുത്തതു പൗലോസായിരുന്നു. ചട്ടപ്രകാരം സി.ഐയാണു കേസെടുക്കേണ്ടതെങ്കിലും എ.എസ്.ഐയെക്കൊണ്ട് നിര്‍ബന്ധിച്ച് കേസ് എടുപ്പിക്കുകയായിരുന്നത്രേ. ഇതു കള്ളക്കേസാണെന്നും തന്റെ കാര്യം കഷ്‌ടത്തിലാകുമെന്നും പൗലോസ് സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. പ്രതികള്‍ പരാതി നല്‍കിയതോടെ പൗലോസ് വീണ്ടും സമ്മര്‍ദത്തിലായി. വരാപ്പുഴ കസ്‌റ്റഡി മരണം വിവാദമായശേഷം, അന്നത്തെ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിന്റെ അനധികൃത സ്‌പെഷല്‍ സ്‌ക്വാഡ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, ഇത്തരം സ്‌ക്വാഡുകള്‍ ഇപ്പോഴും അധികൃതരുടെ മൗനസമ്മതത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍നിന്നു പ്രതികളെ പിടികൂടി സ്‌റ്റേഷനുകളില്‍ ഏല്‍പ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അങ്ങനെ പിടികൂടിയവര്‍ക്കെതിരേയാണു പൗലോസിനെക്കൊണ്ടു കേസെടുപ്പിച്ചത്.
പൗലോസിന്റെ മരണവിവരമറിഞ്ഞ് റൂറല്‍ എസ്.പിയും ഡിവൈ.എസ്.പിയും സ്‌റ്റേഷനിലെത്തി. ബന്ധുക്കളുടെ മൊഴിയെടുത്തശേഷം ഉച്ചകഴിഞ്ഞു രണ്ടരയോടെ ഇന്‍ക്വസ്‌റ്റ് തയാറാക്കി.
തുടര്‍ന്ന് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പൗലോസിന്റെ ഭാര്യ: സിനി പോള്‍ (അധ്യാപിക, മഹിളാലയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലുവ). മക്കള്‍: ജിയ (വിദ്യാര്‍ഥിനി, ഫിസാറ്റ്, അങ്കമാലി), ജെലിന്‍ (പ്ലസ്‌ടു വിദ്യാര്‍ഥി).
from mangalam.com https://ift.tt/2MQg9Iy
via IFTTT
No comments:
Post a Comment