കോട്ടയം: മംഗളം പ്രസിദ്ധീകരണരംഗത്തേക്കു കടന്നതിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച്, വിവിധ രംഗങ്ങളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച വിശിഷ്‌ട വ്യക്‌തികളെ ആദരിക്കും. 31-നു വൈകിട്ട് അഞ്ചരയ്‌ക്ക് കോട്ടയത്താണു സമാപന സമ്മേളനം.
പ്രമുഖ വ്യവസായിയും സാമൂഹികസേവന മേഖലയിലെ ശ്രദ്ധേയ സാന്നിധ്യവുമായ എം.എ. യൂസഫലി, കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖനും ഗോകുലം ഗ്രൂപ്പ് ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ എന്നിവരെ മംഗളത്തിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും.
ചലച്ചിത്ര രംഗത്തെ മികച്ച നടനുളള പുരസ്‌കാരം മോഹന്‍ലാലിനും മികച്ച നടിക്കുളള പുരസ്‌കാരം മഞ്‌ജു വാര്യര്‍ക്കും സമ്മാനിക്കും. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ ചടങ്ങില്‍ ആദരിക്കും. യുവജനതയുടെ ഹരമായ ചലച്ചിത്രതാരം ടൊവിനോ തോമസിനു യൂത്ത് ഐക്കണ്‍ അവാര്‍ഡ് സമ്മാനിക്കും. പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറിന് മംഗളത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കും. പുതുമുഖ നായികമാരായ ശ്രവണ, നീത പിളള എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കും. മംഗളത്തില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച് ചലച്ചിത്ര കലാരംഗത്തു സജീവ സാന്നിധ്യമായ എബ്രിഡ് ഷൈന്‍, അനീഷ് എന്നിവര്‍ക്ക് മംഗളത്തിന്റെ പ്രത്യേക പുരസ്‌കാരം സമ്മാനിക്കും. ആതുരസേവനത്തിനുള്ള മംഗളം സുവര്‍ണ ജൂബിലി പുരസ്‌കാരം കോട്ടയം കാരിത്താസ് ആശുപത്രിക്കു സമ്മാനിക്കും.
ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ സമാപനമാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ അരങ്ങേറുന്നത്. സമാപന സമ്മേളനത്തില്‍ കേന്ദ്ര/സംസ്‌ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സാഹിത്യ/സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ചലച്ചിത്ര രംഗത്തെ അതികായര്‍, സംഗീതരംഗത്തെ മഹദ്‌വ്യക്‌തികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുകൂടും.
സമ്മേളനത്തോടനുബന്ധിച്ച് ,അമ്പത് വര്‍ഷത്തെ സൂചിപ്പിക്കുന്ന ഗോള്‍ഡന്‍ മൊമെന്റ്‌സ് എന്ന പേരില്‍ മെഗാഷോ അരങ്ങിലെത്തും. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വേദിയിലെത്തുന്ന മെഗാഷോയ്‌ക്കു ചലച്ചിത്ര പിന്നണിഗാന രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സംഗീത സായാഹ്‌നം മാറ്റുകൂട്ടും. മുന്‍നിര ചലച്ചിത്രതാരങ്ങളുടെ നൃത്താവിഷ്‌കാരവും മെഗാഷോയില്‍ അവതരിപ്പിക്കും.
from mangalam.com https://ift.tt/2YACRvd
via IFTTT
No comments:
Post a Comment