വടകരക്കാരുടെ പ്രിയപ്പെട്ട കേളപ്പേട്ടനായിരുന്നു എം.കെ പണിക്കോട്ടി എന്ന എം.കേളപ്പൻ. 1928ൽ മാതയുടെയും അമ്പാടിയുടെയും മകനായി ജനിച്ച കേളപ്പന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. കടുത്ത ദാരിദ്ര്യംകാരണം നന്നേ ചെറുപ്പത്തിലേ ഉഴവുപണിക്ക് ഇറങ്ങേണ്ടിവന്നു. വിദ്യാഭ്യാസം തുടരാനായില്ല. 17-ാം വയസ്സിൽ ഗാന്ധിജിയുടെ ആശയങ്ങളിൽആകൃഷ്ടനായി കോൺഗ്രസിൽ ചേർന്നു. അയൽവാസിയും പാർടി നേതാവുമായ വി പി കുട്ടിമാസ്റ്ററാണ് കമ്യൂണിസ്റ്റ് പാർടിയിലേക്ക് കൊണ്ടുവന്നത്. ഒഞ്ചിയം വെടിവെപ്പ് മുഴുവൻ സമയ പാർട്ടി പ്രവർത്തകാനാകാൻ കാരണമായി. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം എഴുത്തും സാംസ്കാരിക പ്രവർത്തനവും കേളപ്പന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വടകരയുടെ ജീവിക്കുന്ന ചരിത്രകാരൻ എന്നായിരുന്നു കേളപ്പൻ അറിയപ്പെട്ടിരുന്നത്. 52 മുതലുള്ള മലബാറിന്റെ തിരഞ്ഞെടുപ്പ് ചരിത്രം കേളപ്പന് മനപ്പാടമായിരുന്നു. ഉഴവുകാരനായി ജീവിതം ആരംഭിച്ച എം കെ പണിക്കോട്ടി നല്ല എഴുത്തുകാരനായി ഉയർന്നപ്പോൾ ആ എഴുത്തിൽ നിറഞ്ഞത് കർഷക തൊഴിലാളികളുടെ ജീവിതമായിരുന്നു. ഒരുസുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷൻ, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകൾ, കിതച്ചുയരുന്ന കുഗ്രാമം എന്നീ നാടകങ്ങൾ രചിച്ചു. വടക്കൻ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരിൽ സിനിമയായത്. കൂടാതെ ഉണ്ണിയാർച്ചയുടെ ഉറുമി, വടക്കൻ വീരകഥകൾ, കേരളത്തിലെ കർഷക തൊഴിലാളികൾ ഇന്നലെ ഇന്ന് നാളെ, വടക്കൻ പാട്ടുകളിലൂടെ, വടക്കൻ പെൺപെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകൾ തുടങ്ങി പത്തിലേറെ കൃതികളും രചിച്ചിട്ടുണ്ട്. 1950 ൽ കമ്യൂണിസ്റ്റ് പാർടിയുടെ പുതുപ്പണം സെൽ അംഗമായി. പിന്നീട് പുതുപ്പണം വില്ലേജ് സെക്രട്ടറി. സിപിഐ എം വടകര മണ്ഡലം കമ്മിറ്റിയംഗം, വടകര ഏരിയാ സെക്രട്ടറി, മൂന്നുവർഷം കുന്നുമ്മൽ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975 മുതൽ ജില്ലാകമ്മിറ്റിയംഗം. 1991 മുതൽ പത്തരവർഷം ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു. കേരള കർഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തതിൽ കേളപ്പന്റെ പങ്ക് വലുതാണ്. content highlights: M Kelappan, CPIM
from mathrubhumi.latestnews.rssfeed https://ift.tt/2Ku3JEG
via
IFTTT
No comments:
Post a Comment