ആ ഘടികാരസൂചിയിൽ ചുവപ്പുനാട; രാഘവനാചാരി എന്തുചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 14, 2019

ആ ഘടികാരസൂചിയിൽ ചുവപ്പുനാട; രാഘവനാചാരി എന്തുചെയ്യും

ആറന്മുള: മഹാപ്രളയം തകർത്തെറിഞ്ഞ വീട് ഒരുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാൻ കാരാകരയിൽ രാഘവനാചാരിക്ക് കഴിഞ്ഞിട്ടില്ല. നിയമത്തിനു മുന്നിൽ ഇപ്പോഴും അദ്ദേഹം സ്വന്തമായി ഭൂമിയില്ലാത്തവനാണ്. ഇതിനാൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല. 2018-ലെ പ്രളയത്തിൽ തകർന്ന വീട്ടിനുള്ളിൽനിന്നുകിട്ടിയ നിശ്ചലമായ ഘടികാരവുമായി നിൽക്കുന്ന രാഘവനാചാരിയുടെ ചിത്രം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അന്നു നിലച്ചതാണ് ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതവും. ഈ പെരുമഴക്കാലത്തും അദ്ദേഹം തകരഷെഡ്ഡിൽ തന്നെ. രാഘവനാചാരി തന്റെ തകർന്ന വീട്ടിൽനിന്ന് എടുത്ത ക്ലോക്കുമായി (2018 ഓഗസ്റ്റിലെ പ്രളയകാലത്ത് എടുത്ത ചിത്രം) തന്റെ പൂർവികന്മാർ ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം പണിഞ്ഞതിന്റെ പ്രതിഫലമായാണ് വീടുനിന്നിരുന്ന ഭൂമി ലഭിച്ചതെന്ന് രാഘവനാചാരി പറയുന്നു. പക്ഷേ, അതു തന്റെ പേരിലാക്കിയ രേഖകളില്ല. പഴയ ആധാരമുൾപ്പെടെ രാഘവനാചാരിയുടെ കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും പ്രളയം കവർന്നിരുന്നു. വീട് നിർമിക്കാനുള്ള സഹായധനം അനുവദിക്കാത്തത് ഭൂമി സ്വന്തം പേരിലില്ല എന്ന കാരണത്താലാണ്. പമ്പ രൗദ്രഭാവംപൂണ്ട് സംഹാരതാണ്ഡവമാടിയ മഹാപ്രളയത്തിൽ ആറന്മുളയിലെ ഒട്ടേറെപ്പേർക്ക് വീടുകൾ നഷ്ടമായി. അവരെല്ലാം വീട് പുനർനിർമിച്ചപ്പോൾ രാഘവനാചാരിക്കുമുന്നിൽ രേഖകൾ ചുവപ്പുനാടയായി. സഹായമഭ്യർഥിച്ച് പലതവണ അധികൃതരെ കണ്ടു. എന്നാൽ, ഭൂമി സ്വന്തം പേരിലല്ലെന്ന കാരണത്താൽ അവരെല്ലാവരും കൈമലർത്തി. പ്രായം 75 കഴിഞ്ഞതിനാൽ പഴയതുപോലെ പണിക്കുപോകാനും ആരോഗ്യം അനുവദിക്കുന്നില്ല. Content Highlights:2018 Flood victim Raghvanachari lives in poor condition


from mathrubhumi.latestnews.rssfeed https://ift.tt/2OVQnoG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages