ബംഗാള്‍ മുന്‍മന്ത്രിയും കൊല്‍ക്കത്ത മേയറുമായിരുന്ന മമതയുടെ വിശ്വസ്ഥനും ബിജെപിയില്‍; ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പദവിക്ക് പോലും അര്‍ഹമല്ലെന്ന് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 14, 2019

ബംഗാള്‍ മുന്‍മന്ത്രിയും കൊല്‍ക്കത്ത മേയറുമായിരുന്ന മമതയുടെ വിശ്വസ്ഥനും ബിജെപിയില്‍; ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പദവിക്ക് പോലും അര്‍ഹമല്ലെന്ന് ബിജെപി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും മമതാ ബാനര്‍ജിയുടെ വലംകൈയ്യുമായ സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്ത നഗരസഭാ മേയര്‍ കൂടിയായ സോവന്റെ കൂടുമാറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ നേതാക്കള്‍ പറയുന്നത്.

മുകള്‍ റോയ്ക്ക് ശേഷം ബിജെപി പക്ഷത്ത് ചേരുന്ന ഒരു മുതിര്‍ന്ന നേതാവാണ് സോവന്‍ ചാറ്റര്‍ജി. ഇതോടെ 2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്.

കൊല്‍ക്കത്ത നഗരസഭാ ഭരണം വരുന്ന വര്‍ഷം ബിജെപിക്ക് ലഭിക്കുമെന്ന് മുകള്‍ റോയി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനത്തോടെ ബിജെപി കൂടുതല്‍ ശക്തിയായിമാറി. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി എന്ന പദവി നഷ്ടമായിരിക്കുന്നുവെന്നും റോയി വ്യക്തമാക്കി.

പശ്ചിമബംഗാളില്‍ മമതയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ നിന്നും പ്രധാനപങ്കുവഹിച്ചയാളായിരുന്നു സോവന്‍ ചാറ്റര്‍ജി. രണ്ടുവട്ടം കൊല്‍ക്കത്തയുടെ മേയറായ സോവന്‍, ബെഹാല പൂര്‍വ മണ്ഡലത്തില്‍ നിന്നും എത്തിയ നിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ബൈശാഖി ബാനര്‍ജിയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

മന്ത്രിയും കൊല്‍ക്കത്ത മേയറുമായിരുന്ന അദ്ദേഹം സ്വകാര്യ ജീവിതത്തിലെ ചില തര്‍ക്കങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സ്ഥാനങ്ങള്‍ നഷ്ടമായത്. ഇതോടെ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു.



from mangalam.com https://ift.tt/2KBhukR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages