ഇന്ത്യ അനുകൂല ബാനർ: ഡിസൈനർക്കുപറ്റിയ പിഴവെന്ന് പാകിസ്താൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 8, 2019

ഇന്ത്യ അനുകൂല ബാനർ: ഡിസൈനർക്കുപറ്റിയ പിഴവെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ അനുകൂല ബാനറുകൾ ഡിസൈനർമാരുടെ പിഴവെന്ന വിശദീകരണവുമായി പാകിസ്താൻ. ബാനർ തയ്യാറാക്കിയവരുടെ ഭാഷാപ്രാവീണ്യമില്ലായ്മയാണ് ബാനറിലെ ഇന്ത്യൻ അനുകൂല മുദ്രാവാക്യങ്ങൾക്കു കാരണമായതെന്നും മുതിർന്ന പാക് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇസ്ലാമാബാദിലെ അതിസുരക്ഷാ മേഖലയുൾപ്പെടെ മൂന്നിടങ്ങളിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. 'ഇന്ന് കശ്മീർ, നാളെ ബലൂചിസ്താനും പാക്കധീന കശ്മീരും പിടിച്ചെടുക്കും, മോദിസർക്കാരിന് അതിനുകഴിയു'മെന്നും ഉൾപ്പെടെയുള്ള വാക്യങ്ങളാണ് ബാനറിലുണ്ടായിരുന്നത്. ഇന്ത്യൻസർക്കാരിന്റെ വിഘടന, സർവാധിപത്യ നയങ്ങളെ തുറന്നുകാട്ടാനും അത്തരം നീക്കംനടത്താൻ ആവില്ലെന്നുമാണ് ബാനറിൽ എഴുതാൻ ഉദ്ദേശിച്ചത്. എന്നാൽ, സാങ്കേതികപ്പിഴവോ ഡിസൈനർമാർക്കുണ്ടായ തെറ്റോ കാരണം ആശയം മാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ അറസ്റ്റുചെയ്തതായും അന്വേഷണം പൂർത്തിയായതായും ഇസ്ലാമാബാദ് കമ്മിഷണർ ഹംസ ഷഫ്ഖാത് പറഞ്ഞു. Content Highlights:Pro India banner, its designers mistake says Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2YQBaoz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages