പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ മികച്ച പ്രകടനവുമായി മലയാളി എം.പി.മാർ. സഭയിൽ ചോദ്യമുന്നയിക്കുന്നതിലും സംവാദത്തിലുമൊക്കെ ദേശീയ ശരാശരിയിലും മുകളിലാണ് എം.പി.മാരുടെ പ്രകടനം. അതേസമയം, സഭയിലെ ഇടപെടലുകളിൽ ഏറെ പിന്നിലാണ് വയനാട് എം.പി.യും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി. പാർലമെന്റ് സമ്മേളനം സമാപിച്ചശേഷം പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ വിലയിരുത്തലിലാണ് ഈ വെളിപ്പെടുത്തൽ. ചോദ്യമുന്നയിച്ചതിൽ ആന്റോ ആന്റണിയാണ് ഏറ്റവും മുന്നിൽ. രണ്ടുമാസംനീണ്ട സമ്മേളന കാലയളവിൽ അദ്ദേഹം 59 ചോദ്യങ്ങളുന്നയിച്ചു. 54 ചോദ്യങ്ങളുന്നയിച്ച ശശി തരൂർ രണ്ടാമതാണ്. പുതിയ എം.പി.മാരിൽ 53 ചോദ്യങ്ങളുന്നയിച്ച ഹൈബി ഈഡനാണ് മുന്നിൽ. 50 ചോദ്യങ്ങളുന്നയിച്ച ടി.എൻ. പ്രതാപനാണ് രണ്ടാം സ്ഥാനക്കാരൻ. സംവാദങ്ങളിൽ എൻ.കെ. പ്രേമചന്ദ്രനാണ് മുന്നിൽ. അദ്ദേഹം 47 ചർച്ചകളിൽ പങ്കാളിയായി. 22 സംവാദങ്ങളിൽ പങ്കെടുത്ത് ശശി തരൂർ രണ്ടാംസ്ഥാനത്തുണ്ട്. കേരളത്തിലെ ഏക സി.പി.എം. എം.പി. ആരിഫ് 21 സംവാദങ്ങളിൽ പങ്കാളിയായി മൂന്നാമതാണ്. തരൂരും പ്രേമചന്ദ്രനും നാലുവീതം സ്വകാര്യബില്ലുകളും ഹൈബി ഈഡൻ രണ്ടും കൊടിക്കുന്നിൽ സുരേഷ് ഒന്നും സ്വകാര്യബില്ലുകൾ അവതരിപ്പിച്ചു. രാഹുൽഗാന്ധിയാവട്ടെ, രണ്ടു ചോദ്യങ്ങളേ സഭയിൽ ഉന്നയിച്ചിട്ടുള്ളൂ. സംവാദത്തിലെ പങ്കാളിത്തമാവട്ടെ ഒരുതവണ മാത്രം. മലയാളി എം.പി.മാരുടെ പ്രകടനം ഇങ്ങനെ (ചോദ്യം, സംവാദം എന്ന ക്രമത്തിൽ): അടൂർ പ്രകാശ് ചോദ്യം (48, 15) ആന്റോ ആന്റണി (59, 11) എം.പി. ആരിഫ് (2, 21) ബെന്നി ബെഹനാൻ (33, 11) ഡീൻ കുര്യാക്കോസ് (25, 10) ഇ.ടി. മുഹമ്മദ് ബഷീർ (17, 18) ഹൈബി ഈഡൻ (53, 9) കെ. മുരളീധരൻ (20, 8) കെ. സുധാകരൻ (5, 2) എം.കെ. രാഘവൻ (42, 5) എൻ.കെ. പ്രേമചന്ദ്രൻ (44, 47) പി.കെ. കുഞ്ഞാലിക്കുട്ടി (25, 12) രാജ്മോഹൻ ഉണ്ണിത്താൻ (3, 5) രമ്യാ ഹരിദാസ് (46, 9) ശശി തരൂർ (54, 22) കൊടിക്കുന്നിൽ സുരേഷ് (50, 16) ടി.എൻ. പ്രതാപൻ (50, 12) തോമസ് ചാഴിക്കാടൻ (11, 5) വി.കെ. ശ്രീകണ്ഠൻ (17, 8) Content Highlights:loksabha-kerala lawmakers performance
from mathrubhumi.latestnews.rssfeed https://ift.tt/2GX2jjC
via
IFTTT
No comments:
Post a Comment