ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്നതിനപ്പുറം, ഭദ്രമായ ഭാവി കൂടി കണക്കിലെടുത്താണു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ വകുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ചരിത്ര തീരുമാനത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്നലെ വൈകുന്നേരം രാജ്യത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്‌മീരിന്റെ തനിമ നിലനിര്‍ത്തുന്ന ഉപാധിയെന്ന കാഴ്‌ചപ്പാടില്‍ വൈകാരികമായാണ് എല്ലാവരും 370-ാം വകുപ്പിനെ കണ്ടത്. വിഘടനവാദം, ഭീകരത, കുടുംബവാഴ്‌ച, അഴിമതി എന്നിവയല്ലാതെ, നല്ലതൊന്നും നല്‍കാന്‍ പ്രത്യേക പദവിക്കു കഴിഞ്ഞില്ല.
വികസനം എത്തിയില്ല. വിദ്യാഭ്യാസത്തിനുള്ള അവകാശമടക്കം കേന്ദ്ര പദ്ധതികളുടെ പ്രയോജനം കശ്‌മീര്‍ ജനതയ്‌ക്കു ലഭിച്ചില്ല. പെണ്‍കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. താഴ്‌വര അശാന്തമാക്കാന്‍ പാകിസ്‌താന്‍ അത് ഉപയോഗിക്കുകയും ചെയ്‌തു.
ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. സ്വകാര്യ നിക്ഷേപമെത്തും. സംവരണം നടപ്പാകും. വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പുകളും യുവാക്കള്‍ക്കു തൊഴിലവസരങ്ങളും ലഭിക്കും. സിനിമാലോകം മടങ്ങിയെത്തും. ജമ്മു കശ്‌മീര്‍ വിനോദ സഞ്ചാരത്തിന്റെ ആഗോളകേന്ദ്രമാകും. ലഡാക്കില്‍ സൗരോര്‍ജം ഉല്‍പ്പാദനത്തിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
ഗവര്‍ണര്‍ ഭരണത്തിലിരിക്കെ ഏറെക്കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞ അനുഭവത്തില്‍നിന്നാണു സംസ്‌ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്.
ജമ്മു കശ്‌മീര്‍ ഏറെക്കാലം കേന്ദ്രഭരണത്തില്‍ തുടരില്ലെന്നും സുതാര്യമായ തെരഞ്ഞെടുപ്പു നടത്തുമെന്നും പ്രധാനമന്ത്രി വാക്കുനല്‍കി. നിരോധനാജ്‌ഞയടക്കം നിയന്ത്രണങ്ങള്‍ ഏറെ നീളില്ല. ഈദ് ആഘോഷിക്കാന്‍ സാഹചര്യമൊരുങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2MPFMZQ
via IFTTT
No comments:
Post a Comment