കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാക് വിദേശകാര്യമന്ത്രിയുടെ കത്ത് ; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ന് അനൗദ്യോഗിക ചര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാക് വിദേശകാര്യമന്ത്രിയുടെ കത്ത് ; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ന് അനൗദ്യോഗിക ചര്‍ച്ച

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യന്‍ നടപടി ഇന്ന് യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യും. അനൗദ്യോഗിക ചര്‍ച്ച ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 7.30 നാണ്. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടി. പാകിസ്താന്‍ പ്രാഥമികമായി ഉന്നയിച്ച ആവശ്യം പരിഗണിക്കണമെന്ന് ചൈനയാണ് നിലപാട് എടുത്തത്. അതേസമയം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്കുള്ള പിന്തുണ സമിതിയില്‍ ഉണ്ടാക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല.

15 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഒമ്പത് അംഗങ്ങളുടെയെങ്കിലും പിന്തുണ കിട്ടിയാല്‍ മാത്രമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുക്കുക. എന്നാല്‍ ചൈനയുടെ പിന്തുണയോടെയുള്ള പാകിസ്താന്റെ ആവശ്യത്തിന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വേണ്ടത്ര പിന്തുണ കിട്ടിയില്ല. തുറന്ന ചര്‍ച്ചയ്ക്കായിരുന്നു പാകിസ്താന്റെ ശ്രമം. കശ്മീരില്‍ വിഷയം 1971 മുതല്‍ ഉള്ളതാണെന്നും കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തിലും പാകിസ്താന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നതായും ഖുറേഷി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാതില്‍ അടച്ചുള്ള ചര്‍ച്ചയില്‍ പങ്കാളികളാകാമെന്ന് ബുധനാഴ്ച റഷ്യ നിലപാട് എടുത്തിരുന്നു. എന്നിരുന്നാലും ഇന്ത്യയും പാകിസ്താനും രാഷ്ട്രീയപരമായും നയതന്ത്രപരമായുമുള്ള ഉഭയകക്ഷി ചര്‍ച്ചയല്ലാതെ മറ്റൊരു പരിഹാരം ഇതിനില്ല എന്നാണ് റഷ്യയുടെ നിലപാട്.

പാകിസ്താനെ ചൈന പിന്തുണയ്ക്കുന്നത് പുതുമയല്ല. ഫെബ്രുവരിയില്‍ നടന്ന പുല്‍വാമാ ആക്രമണത്തിന് പിന്നാലെ ജെയ്ഷ് ഇ മുഹമ്മദിനും തലവന്‍ ഭീകരന്‍ മസൂദ് അസറിനും നിരോധനം ഏര്‍പ്പെടുത്താന്‍ കൊണ്ടു വന്ന നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. അമേരിക്ക, ഫ്രാന്‍സ്, യുകെ എന്നിവര്‍ സുരക്ഷാ കൗണ്‍സിലില്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അതിനെ ചൈന പരസ്യമായി എതിര്‍ക്കുകയും സഹായമായി നിലകൊള്ളുന്നതുമായ നിലപാട് ആയിരുന്നു എടുത്തത്. ബീജിംഗില്‍ നിന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കശ്മീര്‍ വിഷയത്തില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് പാക് വിദേശകാര്യമന്ത്രി ഖുറേഷി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിന് കത്ത് നല്‍കിയതും.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം ഇന്ത്യ എടുത്തു മാറ്റിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. തീരുമാനത്തെ ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന നിലയില്‍ ആദ്യം സമീപിച്ചത് റഷ്യയായിരുന്നു. തൊട്ടു പിന്നാലെ അമേരിക്കയും ഈ നിലപാടിലേക്ക് എത്തുകയുണ്ടായി. ഇന്ത്യാ പാക് പ്രശ്‌നത്തില്‍ ഇടനിലക്കാരനാകാമെന്ന നിര്‍ദേശം ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മൂലം അമേരിക്ക മാറ്റി വെച്ചിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ മാത്രമേ വിഷയത്തില്‍ ഇടപെടു എന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍ ഇന്ത്യാ പാക് വിഷയത്തില്‍ മൂന്നാമന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന കര്‍ശന നിലപാടിലാണ് ഇന്ത്യ.



from mangalam.com https://ift.tt/304Tdc8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages