ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് ശേഷം വിമാനം പക്ഷിയെ ഇടിച്ചു; 233 യാത്രക്കാരുമായി വയലില്‍ അടിയന്തര ലാന്‍ഡിങ്; പൈലറ്റിന് സല്യൂട്ട് അടിച്ച് ലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് ശേഷം വിമാനം പക്ഷിയെ ഇടിച്ചു; 233 യാത്രക്കാരുമായി വയലില്‍ അടിയന്തര ലാന്‍ഡിങ്; പൈലറ്റിന് സല്യൂട്ട് അടിച്ച് ലോകം

മോസ്‌കോ: ഒരേസമയം ആശങ്കയുണര്‍ത്തുന്നതും ആശ്വാസം പകരുന്നതുമായ വാര്‍ത്തയാണ് റഷ്യയില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. പറന്നുയര്‍ന്ന ഉടന്‍ പക്ഷിയെ ഇടിച്ചതിനെത്തുടര്‍ന്ന് റഷ്യന്‍ എയര്‍ബസ് വിമാനം വയലില്‍ അടിയന്തര ലാന്‍ഡിങ്ങ് നടത്തി. 233 യാത്രക്കാരുമായി പറന്ന എയര്‍ബസ് എ321 വിമാനമാണ് വ്യാഴാഴ്ച ഇത്തരത്തില്‍ അപകടത്തില്‍പെട്ടത്.

മോസ്‌കോയില്‍ നിന്നും ക്രിമിയയിലേക്ക് പോവുകയായിരുന്നു ഈ വിമാനം. ടേക്കോഫിന് നിമിഷങ്ങള്‍ക്കുള്ളില്‍ കടല്‍പക്ഷിയെ ഇടിച്ച വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരുകയായിരുന്നു. ഇതോടെ അടിയന്തര ലാന്‍ഡിങ്ങ് നടത്തുവാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വയലില്‍ അടിയന്തര ലാന്‍ഡിങ്ങ് നടത്തുകയായിരുന്നു.

ലാന്‍ഡിങ്ങിനിടെ 23 പേര്‍ക്ക് പരിക്കേറ്റിരുന്നു എന്നാല്‍ ആര്‍ക്കും തന്നെ ജീവഹാനി ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. മനസ്സാന്നിദ്ധ്യം ഒന്നുകൊണ്ട് 233 യാത്രക്കാരുടെ ജീവന്‍ സംരക്ഷിച്ച ദാമിര്‍ യൂസുപോവ എന്ന പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന സന്ദേശങ്ങളുടെ പ്രാവഹമാണ് വരുന്നത്.



from mangalam.com https://ift.tt/2TA2hmS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages