മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; നിയമം നിയമത്തിന്റെ വഴിക്കെന്ന് ബിജെപി എംപി രൂപ ഗാംഗുലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 15, 2019

മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; നിയമം നിയമത്തിന്റെ വഴിക്കെന്ന് ബിജെപി എംപി രൂപ ഗാംഗുലി

കൊൽക്കത്ത: നടിയും ബി.ജെ.പി. എം.പിയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖോപാധ്യായ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. കാറിന്റെ അമിതവേഗം കണ്ട് കാൽനടയാത്രക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി സൗത്ത് കൊൽക്കത്തയിലെ ഗോൾഫ് ഗാർഡനിൽ എം.പി.യുടെ അപ്പാർട്ട്മെന്റിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ വളവിൽ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് റോഡരികിൽ നിരവധിപേരുണ്ടായിരുന്നെങ്കിലും ഇവർ ഓടിമാറുകയായിരുന്നു. അപകടത്തെത്തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോയ ആകാശിനെ പിതാവ് എത്തിയ ശേഷമാണ് പുറത്തിറക്കിയത്. അതേസമയം, സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. ഇതേതുടർന്ന് ആകാശിനെ ജാദവ്പുർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആകാശിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. മകന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രൂപ ഗാംഗുലി പ്രതികരിച്ചു. മകനെ താൻ സ്നേഹിക്കുന്നുണ്ട്. എന്നാൽ പോലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇതിൽ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി പറഞ്ഞു. Content Highlights:bjp mp roopa gangulys son car rams into wall in kolkata, locals alleges he was drunk, police probe continues


from mathrubhumi.latestnews.rssfeed https://ift.tt/2TAdIuY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages