നിലമ്പൂർ: ഉരുൾപൊട്ടി 30ലധികം വീടുകൾ നശിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്ത കവളപ്പാറയിൽ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.അപകടം നടന്ന് ഇന്നേക്ക്എട്ട് ദിവസമായി. ഇതുവരെ നടന്ന തിരച്ചിലിൽ 33 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓരോ ദിവസവും മൃതദേഹങ്ങൾ കണ്ടെത്തുന്നതിനാൽ തിരച്ചിൽ തുടരാൻ തന്നെയാണ് തീരുമാനം. ഓരോ തട്ടുകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. മുത്തപ്പൻ കുന്നിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. പ്രദേശത്തിന്റെഭൂഘടന മാറിയത് രക്ഷാ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇവിടെ ചെറു തോടുമുണ്ടായിരുന്നു. എന്നാൽ ജെസിബി ഉപയോഗിച്ച്തിരച്ചിൽ നടത്തുമ്പോൾ തോട്ടിൽ നിന്ന് ജലപ്രവാഹമുണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. ഉറ്റവരെ തിരിഞ്ഞ് നിരവധി പേർ കവളപ്പാറയിൽ തമ്പടിച്ചിട്ടുണ്ട്. കവളപ്പാറയിൽ ജനങ്ങൾ താമസിച്ച പാേലെ മറ്റൊരു പ്രദേശത്തേക്ക്ജനങ്ങളെ മാറ്റി താമസിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. content highlights:Kavalappara death toll Kerala Flood 2019
from mathrubhumi.latestnews.rssfeed https://ift.tt/2OVfkR7
via
IFTTT
No comments:
Post a Comment