കാടിളക്കിയ ഒറ്റയാൻ വൈദ്യുതാഘാതമേറ്റ് െചരിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 7, 2019

കാടിളക്കിയ ഒറ്റയാൻ വൈദ്യുതാഘാതമേറ്റ് െചരിഞ്ഞു

കോതമംഗലം: കാടിളക്കി നാടു വിറപ്പിച്ച്് നടന്നിരുന്ന ഒറ്റയാന് ദയനീയ അന്ത്യം. കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത്് പാലക്കുന്നേൽ ലക്ഷ്മണന്റെ മകൻ ലൈക്കിന്റെ പുരയിടത്തിൽ െവച്ച്്് വൈദ്യുതാഘാതമേറ്റാണ് പത്ത് വയസ്സുള്ള കൊമ്പൻ െചരിഞ്ഞത്. ഇരിക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടത്. കൊമ്പൻ കുത്തിയിട്ട തെങ്ങ് വൈദ്യുത ലൈനിലേക്ക് മറിഞ്ഞാണ് അപകടം. പൊട്ടിവീണ വൈദ്യുത കമ്പി ദേഹത്തുവീണ് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പുരയിടത്തിൽ കൊമ്പൻ എത്തി വിളകൾ മറിച്ചിട്ട്്് ബഹളമുണ്ടാക്കുന്ന ശബ്ദം വീട്ടുകാർ കേട്ടെങ്കിലും പേടി കാരണം പുറത്തിറങ്ങിയില്ല. ബുധനാഴ്ച പുലർച്ചെ പുരയിടത്തിൽ പരിശോധിച്ചപ്പോഴാണ് കൊക്കോ മരങ്ങൾ നിൽക്കുന്നതിന്റെ ഇടയ്ക്ക് മറിഞ്ഞ തെങ്ങിനും പൊട്ടിവീണ ലൈനിനും ഇടയിൽ കൊമ്പൻ െചരിഞ്ഞത് കണ്ടത്.വീട്ടുകാർ ഉടൻ കുട്ടമ്പുഴ ഫോറസ്റ്റ്്് റേഞ്ച്്് അധികൃതരെ വിവരം അറിയിച്ചു. വനപാലകർ എത്തി രാവിലെ മുതൽ ആനയെ നീക്കം ചെയ്യാൻ തയ്യാറെടുപ്പ്്് നടത്തി.രാത്രി ഇടമലയാർ വനത്തിൽനിന്ന്്് ആനക്കയം ഭാഗത്തുകൂടി പുഴ കടന്നെത്തിയതാണ് ഒറ്റയാൻ. കൃഷിയിടത്തിലെ വാഴകൾ നശിപ്പിച്ച ശേഷമാണ് ആന, തെങ്ങ് മറിച്ചിട്ടത്. തെങ്ങ് കുത്തി മറിച്ചിട്ടപ്പോൾ പൊട്ടിവീണ ലൈൻ കമ്പിയിൽനിന്ന്‌ ഷോക്കേറ്റ്്് മരണവെപ്രാളത്തിൽ കമ്പികളിലൊന്ന്്് ആനയുടെ തുമ്പിക്കൈയിൽ ചുറ്റി കൊമ്പിനും ഇടയിൽ കുരുങ്ങിയ നിലയിൽ കമിഴ്ന്നായിരുന്നു ജഡം കിടന്നത്. വൈദ്യുതാഘാതമേറ്റ് ആനയുടെ വായ് ഭാഗത്ത് പൊള്ളിയ പാടുള്ളതായും വനപാലകർ പറഞ്ഞു.ഒരു ചെവി പകുതി മുറിഞ്ഞ്് ഒറ്റതിരിഞ്ഞ് നടക്കുന്ന ആനയാണിത്. തെങ്ങ് മറിച്ചിട്ട് തലഭാഗം ചവിട്ടിപ്പൊളിച്ച്്് മധുരവും സ്വാദുമുള്ള ചോറെടുത്ത് തിന്നാനാണ് ആനയെത്തിയത്.വനപാലകരും നാട്ടുകാരും ചേർന്ന്്് വടം ഉപയോഗിച്ച്്് ക്രെയിനിന്റെ സഹായത്തോടെ വൈകീട്ട് 5.30-ഓടെയാണ്‌ ആനയെ ഒരുവിധം ലോറിയിൽ കയറ്റിയത്. റേഞ്ച് ഓഫീസർ എസ്. രാജൻ, തൃശ്ശൂർ അസിസ്റ്റന്റ് ഫോറസ്റ്റ്് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാം എന്നിവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച്്് ആനയെ നീക്കുന്നതിന് നേതൃത്വം നൽകി. ഉരുളൻതണ്ണി പ്ലാന്റേഷനിൽ വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കരിക്കും. ഒരടിയിലേറെ നീളമുള്ള കൊമ്പുകൾ റേഞ്ച് ഓഫീസിൽ സൂക്ഷിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2ZJEmUy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages