ന്യൂഡൽഹി: ട്വിറ്റർ എന്ന സാമൂഹികമാധ്യമത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ജനപ്രതിനിധികളിൽ ഒരാളായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലുടെ അവർ ജനങ്ങളുമായി സംവദിച്ചത്. ഏതുസമയത്തും സഹായം തേടി ആരു സമീപിച്ചാലും അവർക്ക് കൃത്യമായ മറുപടി നൽകാനും സഹായം ഉറപ്പുവരുത്താനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഓരോ ഇടപെടലുകളും യഥാസമയം സുഷമ സ്വരാജ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇതിനിടെ ട്രോളുകൾക്കും പരിഹാസ കമന്റുകൾക്കും ഇരയായെങ്കിലും ഇന്ത്യയിലെ ആദ്യ വനിത വിദേശകാര്യ മന്ത്രി അതൊന്നും വകവച്ചിരുന്നില്ല. പകരം തമാശകലർന്ന എന്നാൽ ഗൗരവമേറിയ മറുപടികളിലൂടെ അവർ കൈയടി നേടുകയും ചെയ്തു. ചൊവ്വാഗ്രഹത്തിൽ കുടുങ്ങികിടക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചുള്ള ഒരു പരിഹാസ ട്വീറ്റിന് സുഷമ സ്വരാജ് നൽകിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. ഇനി നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കുമെന്നായിരുന്നു അവരുടെ മറുപടി. ഈ ട്വീറ്റ് വൈറലാവുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. Even if you are stuck on the Mars, Indian Embassy there will help you. https://t.co/Smg1oXKZXD — Sushma Swaraj (@SushmaSwaraj) June 8, 2017 യെമനിൽ സംഘർഷം രൂക്ഷമായ വേളയിൽ ഇന്ത്യൻ നാവികസേന കപ്പൽ മാർഗം ഇന്ത്യക്കാരെ രക്ഷിച്ചപ്പോൾ മൂന്നു പാകിസ്താനികളെയും രക്ഷപ്പെടുത്തിയ നടപടിയും ഏറെ കൈയടി നേടി. നയതന്ത്ര യോഗങ്ങൾ കാരണം മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നപ്പോൾ പിറ്റേദിവസത്തെ പത്രവാർത്തകൾ എന്താകുമെന്ന് ഊഹിച്ച് അവർ മാധ്യമങ്ങളെയും ട്രോളിയിരുന്നു. സുഷമ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു എന്ന തലക്കെട്ട് ദയവായി ഒഴിവാക്കണമെന്നായിരുന്നു അന്നത്തെ ട്വീറ്റ്. Media - Pl avoid the headline : Sushma skips Oath Ceremony. — Sushma Swaraj (@SushmaSwaraj) July 5, 2016 വിദേശകാര്യമന്ത്രിയെ ട്രോളി വീട്ടിലെ ഫ്രിഡ്ജിന്റെ തകരാർ പരിഹരിക്കാൻ സഹായിക്കണമെന്ന ട്വീറ്റിന് സുഷമ നൽകിയ മറുപടി ഇങ്ങനെ- സഹോദരാ, നിങ്ങളുടെ ഫ്രിഡ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എനിക്ക് സഹായിക്കാനാകില്ല, ഞാൻ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളുമായി തിരക്കിലാണ്. മലേഷ്യയിൽ കുടുങ്ങിയ സുഹൃത്തിനെ ഇന്ത്യയിലെത്തിക്കാൻ അഭ്യർഥിച്ച് ഒരാൾ ട്വിറ്ററിലൂടെ സഹായം തേടി. എന്നാൽ അയാളുടെ മുറി ഇംഗ്ലീഷും ഭാഷയിലെ വ്യാകരണപിശകുകളെയും മറ്റുള്ളവർ പരിഹസിച്ചു. എന്നാൽ അതിലൊന്നും ഒരു പ്രശ്നവുമില്ലെന്നും വിദേശകാര്യ മന്ത്രിയായതിന് ശേഷമാണ് ഇംഗ്ലീഷിലെ എല്ലാ വ്യാകരണവും ഉച്ചാരണവും താൻ പിന്തുടരാൻ പഠിച്ചതെന്നുമായിരുന്നു സഹായം അഭ്യർഥിച്ച യുവാവിനെ പിന്തുണച്ചുള്ള സുഷമയുടെ ട്വീറ്റ്. Brother I cannot help you in matters of a Refrigerator. I am very busy with human beings in distress. https://t.co/cpC5cWBPcz — Sushma Swaraj (@SushmaSwaraj) June 13, 2016 ഇതിനിടെ, സുഷമയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് അവരല്ലെന്നും മറ്റാരോ ആണെന്നും ആരോപിച്ച് ഒരു യുവാവ് രംഗത്തെത്തി. എന്നാൽ അത്തരം ആരോപണങ്ങൾക്ക് സുഷമ നൽകിയ മറുപടിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അത് താൻ തന്നെയാണെന്നും തന്റെ പ്രേതമല്ലെന്നുമായിരുന്നു സുഷമയുടെ മറുപടി. Rest assured - its me, not my ghost. https://t.co/qxCeKUJ0uJ — Sushma Swaraj (@SushmaSwaraj) March 31, 2019 Content Highlights:sushma swaraj tweets were viral in social media and her tweets got appreciation in internet
from mathrubhumi.latestnews.rssfeed https://ift.tt/2T9OTG3
via
IFTTT
No comments:
Post a Comment