ഗോള്‍വര്‍ഷത്തോടെ പ്രീമിയര്‍ ലീഗിന് തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 9, 2019

ഗോള്‍വര്‍ഷത്തോടെ പ്രീമിയര്‍ ലീഗിന് തുടക്കം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ഗോൾവർഷത്തോടെ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരേ നാലു ഗോളുകൾക്ക് നോർവിച്ച് സിറ്റിയെ തകർത്തു. ഈ വർഷം രണ്ടാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയ ടീമാണ് നോർവിച്ച്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ലിവർപൂൾ നവാഗതരായ നോർവിച്ചിനെതിരേ ഒന്നാം പകുതിയിൽ തന്നെ മടക്കമില്ലാത്ത നാലു ഗോളുകൾക്ക് മുന്നിലായിരുന്നു. ഏഴാം മിനിറ്റിൽ ക്യാപ്റ്റൻ സ്കോട്ടിഷ് ഡിഫൻഡർ ഗ്രാന്റ് ഹാൻലിയുടെ സെൽഫ് ഗോളിലാണ് ലിവർപൂൾ ആദ്യം ലീഡ് നേടിയത്. ഡിവോക് ഒറിഗീയുടെ ഒരു ക്രോസ് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സെൽഫ് ഗോളിന് വഴിവച്ചത്. പത്തൊൻപതാം മിനിറ്റിൽ മുഹമ്മദ് സല ലീഡുയർത്തി. റോബർട്ട് ഫർമിന്യോയുടെ പാസിൽ നിന്നായിരുന്നു ഗോൾ.ഇരുപത്തിയെട്ടാം മിനിറ്റിൽ സലയുടെ കോർണറിൽ നിന്ന്ഡച്ച് സെന്റർ ബാക്ക് വാൻ ഡിജിക്ക് ലീഡ് മൂന്നാക്കി. നാൽപത്തിരണ്ടാം മിനിറ്റിൽ ബെൽജിയം സ്ട്രൈക്കർ ഡിവോക് ഒറിഗീ നാലാം ഗോൾ വലയിലാക്കി. ലിവർപൂളിന്റെ ബ്രസീലിയൻ ഗോളി അലിസൺ പരിക്കേറ്റ് പിൻമാറിയതിനുശേഷം അറുപത്തിനാലാം മിനിറ്റിൽ ഫിൻലൻഡ് സ്ട്രൈക്കർ ടീമു പുക്കിയാണ് നോർവിച്ചിന്റെ ആശ്വാസഗോൾ നേടിയത്. ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി ശനിയാഴ്ച ഇറങ്ങും. വെസ്റ്റ് ഹാമാണ എതിരാളി. Content Highlights:Liverpool Beat Norwich City in English Premier League Football Mohamed Salah Scores


from mathrubhumi.latestnews.rssfeed https://ift.tt/2YYm6oY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages