ഇത് അമ്പൂരി-കുമ്പിച്ചല്‍ക്കടവ്: വറ്റിവരണ്ട കടവില്‍ ഒറ്റമഴ കഴിഞ്ഞപ്പോള്‍ കടത്തുവള്ളം സര്‍വീസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 9, 2019

ഇത് അമ്പൂരി-കുമ്പിച്ചല്‍ക്കടവ്: വറ്റിവരണ്ട കടവില്‍ ഒറ്റമഴ കഴിഞ്ഞപ്പോള്‍ കടത്തുവള്ളം സര്‍വീസ്‌

അമ്പൂരി: മാസങ്ങൾക്കുമുമ്പ് വറ്റിവരണ്ട് തീരങ്ങൾ വിണ്ടുകീറിയ അമ്പൂരി കുമ്പിച്ചൽക്കടവിൽ കടത്തുവള്ളം സർവീസ് ആരംഭിച്ചതിന്റെ ആശ്വാസത്തിൽ ജനം. കഴിഞ്ഞദിവസങ്ങളിലെ മഴയാണ് കടവിനെ ജലസമൃദ്ധമാക്കിയത്. അമ്പൂരി ഗ്രാമപ്പഞ്ചായത്തിൽ നെയ്യാർ ജലസംഭരണിക്ക് അപ്പുറത്തുള്ള ആദിവാസി സെറ്റിൽമെന്റ് കോളനിവാസികളുൾപ്പെടെയുള്ളവരുടെ ആശ്രയമാണ് ഈ കടവ്. മാസങ്ങൾക്കുമുമ്പ് ജലാശയം വറ്റിവരണ്ടതോടെ കടത്ത് സർവീസ് മുടങ്ങിയിരുന്നു. ജലാശയം തോട് മാത്രമായി. നാട്ടുകാർ തോടിന് കുറുകേ തടികളും ശിഖരങ്ങളുംകൊണ്ട് താത്കാലിക പാലം നിർമിച്ചാണ് മറുകരയിലെത്തിയത്. മാസങ്ങൾക്കുമുമ്പ് നെയ്യാർ സംഭരണിയിലെ അമ്പൂരി കമ്പിച്ചൽ കടവ് വറ്റിവരണ്ടനിലയിൽ (ഫയൽചിത്രം) ഇടയ്ക്ക് മഴയത്ത് പാലം തകർന്നു. നാട്ടുകാർ ദുർഘടമായ റോഡ് മാർഗം കിലോമീറ്ററോളം താണ്ടി കൂട്ടപ്പൂവഴിയാണ് ആറ്റിനിക്കരെയുള്ള പ്രദേശങ്ങളിലെത്തിയിരുന്നത്. പിന്നീട് താത്കാലിക പാലം പുനർനിർമിച്ചു. ഇതിനിടെയാണ് ശക്തമായ മഴയെത്തിയത്. ഇതോടെ താത്കാലിക പാലം ഒലിച്ചുപോകുകയും ചെയ്തു. കടത്തുവള്ളം സർവീസ് പുനരാരംഭിച്ചതോടെ നാട്ടുകാർക്കും ആശ്വാസമായി. ദിവസേന നിരവധിപ്പേരാണ് വള്ളത്തെ ആശ്രയിക്കുന്നത്. രാത്രി എട്ടുമണിവരെ മാത്രമേ കടത്തുവള്ളവും ഉണ്ടാകു. മഴ തുടർന്നാൽ സംഭരണിയിലെ ജലനിരപ്പ് ഇനിയും കൂടും. content highlights:Kumbichalkkadavu,Trivandrum


from mathrubhumi.latestnews.rssfeed https://ift.tt/2KI9sFw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages