രക്ഷാപ്രവര്‍ത്തനത്തിനായി തകര്‍ന്ന വീട്ടില്‍ എത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കണ്ണൂര്‍ കോര്‍ജാന്‍ യുപി സ്‌കൂളിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്‍ നിവാസില്‍ താമസിച്ചിരുന്ന രൂപയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 70 വയസ്സായിരുന്നു. ഇവരുടെ സഹോദരി പ്രഫുല്ലയും വീടിനുള്ളിലുണ്ടായിരുന്നു. പ്രഫുല്ല മാനസികാസ്വാസ്യം പ്രകടിപ്പിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ഇവരുടെ വീട് തകര്‍ന്നു വീണിരുന്നു. വീട്ടില്‍ ആളുണ്ടെന്ന സംശയത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ അഴുകിയ നിലയിലുള്ള രൂപയുടെ മൃതദേഹമാണ് കണ്ടത്. മരണം സംഭവിച്ചിട്ട് മാസങ്ങളായിരിക്കാമെന്നാണ് പോലീസ് നിഗമനം. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ. മരണം നടന്നത് നാട്ടുകാര്‍ ഇക്കാലമത്രയും അറിയാതിരുന്നതിന്റെ കാരണം വ്യക്തമല്ല.
from mangalam.com https://ift.tt/33sUex0
via IFTTT
No comments:
Post a Comment