വയനാട്: പുത്തുമലയിലും കവളപ്പാറയിലും വന്‍ ദുരന്തം കേരളത്തെ ഞെട്ടിച്ചതിന് പിന്നാലെ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരും. രാവിലെ മുതല്‍ രണ്ടിടത്തും തെരച്ചില്‍ പുനരാരംഭിക്കും. കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ഇറങ്ങും. പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുകയാണ്. രണ്ടിടത്തും മണ്ണിനടിയില്‍ അനേകര്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയം. പുത്തുമലയില്‍ തെരച്ചിലിന് തിരിച്ചടി നല്‍കി മണ്ണിടിച്ചിലും സംഭവിക്കുന്നുണ്ട്.
കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ചതിനാല്‍ രക്ഷാ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് ഇവിടേയ്ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ വളരെ പണിപ്പെട്ടായിരുന്നു താല്‍ക്കാലിക റോഡ് സജ്ജമാക്കിയത്. എന്നാല്‍ വീണ്ടും വഴിയിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. റോഡില്‍ വീണ മണ്ണ് മാറ്റിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താനാകു. അതേസമയം മണ്ണു മാറ്റും തോറും ഭാഗത്ത് കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ര്‍ പറയുന്നത്. കനത്ത മഴയും ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഒരു ഭാഗത്ത് പ്രദേശത്ത് നിന്നും ആളെ ഒഴിപ്പിക്കലും മറുഭാഗത്ത് ഗതാഗത സംവിധാനം പുന: സ്ഥാപിക്കല്‍ ജോലിയുമാണ് നടന്നുവരുന്നത്. ഇവിടെ നിന്നും ആയിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞാല്‍ മാത്രമേ രക്ഷാ പ്രവര്‍ത്തനം പുന: സ്ഥാപിക്കാനാകു. ഇന്നലെ പുത്തുമലയില്‍ നിന്നും എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മലയുടെ ഒരു ഭാഗം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് താഴേയ്ക്ക് ഇരുത്തുകയും 100 ഏക്കര്‍ ഭൂമി ഒലിച്ചു പോകുകയുമായിരുന്നു. ഇതിന്റെ താഴ്‌വാരത്തിലും ചെരിവിലും ഉണ്ടായിരുന്ന കെട്ടിടങ്ങളും മണ്ണിനടിയിലായി. ആരാധനാലയങ്ങളും അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം ഉള്‍പ്പെടെ അനേകം വീടുകളാണ് മണ്ണിനടിയിലായത്്.
വയനാട്ടില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുകള്‍. ഉരുള്‍പൊട്ടലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി നിലമ്പൂര്‍ കവളപ്പാറയിലേക്ക് സൈന്യം തിരിച്ചിട്ടുണ്ട്. രാവിലെ എട്ടു മണി മുതല്‍ കവളപ്പാറയില്‍ സൈന്യം തെരച്ചില്‍ ആരംഭിക്കും. കനത്ത മഴ ഇവിടെ തുടരുന്നത് പ്രതിസന്ധിയാണ്. ഇവിടെ അമ്പതിലധികം വീടുകളാണ് മണ്ണിനടിയില്‍ പെട്ടത്. നാലു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 45 പേരെങ്കിലൂം മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. വാഹനങ്ങള്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആയതിനാല്‍ അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്താന്‍ കഴിഞ്ഞത്്
from mangalam.com https://ift.tt/2YDMj10
via IFTTT
No comments:
Post a Comment