പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 5, 2019

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

ന്യൂഡൽഹി: ജമ്മു-കശ്മീർ വിഭജനത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തേയ്ക്കും. തിങ്കളാഴ്ച രാജ്യസഭ പാസാക്കിയ ബിൽ ചൊവ്വാഴ്ച ലോക്സഭ ചർച്ചയ്ക്കെടുക്കും. ചൊവ്വാഴ്ചതന്നെ ബിൽ പാസാക്കിയെടുക്കാനാണ് കേന്ദ്രതീരുമാനം. നിലവിൽ നിശ്ചയിച്ചതനുസരിച്ച് ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പായിട്ടില്ല. കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാനായി ആഭ്യന്തരമന്ത്രി അമിത് ഷാ കൈവശംവെച്ച ഫയലിലെ ഉള്ളടക്കം മാധ്യമങ്ങളുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിലാണ് ബുധനാഴ്ച പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, വിവരം ചോർന്നതിനാൽ തീരുമാനം മാറ്റുമോയെന്ന് അറിവില്ല. അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര സെക്രട്ടറി അവിടം സന്ദർശിക്കാനാണ് മറ്റൊരു തീരുമാനം. Content Highlights:PM Narendra Modi to address nation


from mathrubhumi.latestnews.rssfeed https://ift.tt/2YHLK5j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages