പുണെ: മഹാരാഷ്ട്രയിൽ സത്താറ ജില്ലയിലെ കൊയ്ന അണക്കെട്ടിനടുത്ത് കാർ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും കൂടെയുണ്ടായിരുന്ന മലയാളിയെ കാണാതാവുകയുംചെയ്തു. പുണെ വഡ്ഗാവ്ശേരിയിൽ താമസിക്കുന്ന കണ്ണൂർ പെരളശ്ശേരി സ്വദേശി ശശി നമ്പ്യാരുടെ മകൻ വൈശാഖ് നമ്പ്യാരെയാണ് (40) കാണാതായത്. ശനിയാഴ്ച വൈശാഖും സുഹൃത്ത് നിതീഷ് ഷേലാരുംകൂടിയാണ് കൊയ്ന അണക്കെട്ടിലേക്ക് വിനോദയാത്രപോയത്. പോലീസ് നൽകുന്ന വിവരമനുസരിച്ച് രാത്രി 11 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ പബൽ നാല എന്ന സ്ഥലത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് അപകടത്തിൽപ്പെട്ട കാർ കാണുന്നതും പോലീസിനെ അറിയിക്കുന്നതും. തുടർന്നുനടന്ന പരിശോധനയിൽ കാറിനുള്ളിൽനിന്ന് നിതീഷ് ഷേലാറിന്റെ മൃതദേഹം ലഭിച്ചു. കാർ ഓടിച്ചിരുന്നത് നിതീഷായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹം കാറിൽനിന്നു കിട്ടി. ഞായറാഴ്ച പോലീസും സമീപവാസികളും തിരച്ചിൽ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് തിങ്കളാഴ്ച പുണെയിൽനിന്ന് ബന്ധുക്കളും വഡ്ഗാവ്ശേരി മലയാളിസമാജത്തിന്റെ പ്രവർത്തകരും കൊയ്നയിൽ എത്തിയിരുന്നു. ആർ.ഡി.ഒ., പോലീസ്, വനംവകുപ്പ്, മുങ്ങൽവിദഗ്ധർ, പ്രദേശവാസികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. ശക്തമായ മഴയും പ്രതികൂലകാലാവസ്ഥയും തിരച്ചിലിനു തടസ്സമായിട്ടുണ്ട്. കുടുംബസമേതം ന്യൂസീലൻഡിൽ താമസിക്കുന്ന വൈശാഖ് ഔദ്യോഗികാവശ്യത്തിനായി അടുത്തിടെയാണ് പുണെയിലെത്തിയത്. ഭാര്യ: കോമൾ. മക്കൾ: അവന്തിക, അനിക. അമ്മ: പ്രസന്ന നമ്പ്യാർ. Content Highlights:Pune;Malayalee went missing after the car accident
from mathrubhumi.latestnews.rssfeed https://ift.tt/2ZzIt5q
via
IFTTT
No comments:
Post a Comment