കൊച്ചി: മുറിവേറ്റ മനസ്സുമായി സി.പി.ഐ. ചൊവ്വാഴ്ച ഇടതുമുന്നണി സമരത്തിനു പോകും. സ്വയം ന്യായീകരിക്കാനും അന്യരെ ബോധ്യപ്പെടുത്താനും പാടുപെട്ടുകൊണ്ട് ഗത്യന്തരമില്ലാതെ മുന്നോട്ടു പോവുകയാണ് പാർട്ടി. ഞാറയ്ക്കൽ സി.ഐ.ക്കെതിരേ നടപടി ആവശ്യപ്പെട്ട് നടത്തിയ ഡി.ഐ.ജി. ഓഫീസ് മാർച്ചിനു നേരേ നടന്ന ലാത്തിച്ചാർജും സംഭവങ്ങളും സി.പി.ഐ.ക്കു മുന്നിൽ ഒരു കീറാമുട്ടിയായി കിടക്കുകയാണ്. പാർട്ടി ജില്ലാ സെക്രട്ടറിക്കും എം.എൽ.എ.യ്ക്കും ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടും സർക്കാർ അവരെ വിശ്വാസത്തിലെടുക്കാൻ തയ്യാറായില്ല. പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന സി.പി.ഐ.യുടെ ആവശ്യം പരിഗണിക്കണമെങ്കിൽ, കളക്ടറുടെ അന്വേഷണ റിപ്പോർട്ട് വേണമെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കളക്ടർ റിപ്പോർട്ട് നൽകുകയും അത് ഏതാണ്ട് പാർട്ടിക്ക് അനുകൂലമാവുകയും ചെയ്തിട്ടും സർക്കാർ ഇതുവരെ പോലീസിനെതിരേ നടപടിക്ക് തയ്യാറായിട്ടില്ല. ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോർട്ട് പഠിച്ച് സി.പി.ഐ. നേതാക്കളുമായി ചർച്ച ചെയ്ത ശേഷം നടപടി ആലോചിക്കാമെന്നാണ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. സർക്കാരിന്റ നിലപാടിനെതിരേ ഒരു പ്രതിഷേധം പോലും നടത്താൻ കഴിയാതെ കുഴങ്ങുമ്പോഴാണ്, സ്വന്തം പാർട്ടി നേതൃത്വംതന്നെ കാര്യങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തി, അന്വേഷണത്തിന് ആളെ വിട്ടത്. അതിപ്പോൾ കമ്മിഷനാണോ കമ്മിറ്റിയാണോ എന്നറിയാത്ത അവസ്ഥയിലാണ്. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളിൽനിന്ന് മാറി നിൽക്കാനുള്ള നീക്കം ആദ്യം സി.പി.ഐ.യുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ, അതിനും ഇപ്പോൾ അനുമതിയില്ല. സംസ്ഥാന നേതൃത്വം അത്തരം നീക്കങ്ങളോട് യോജിക്കുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടിയുടെ ഉറച്ച പ്രവർത്തകരെ സംഘടിപ്പിച്ചാണ് ഡി.ഐ.ജി. ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്. അതിനുനേരേ ലാത്തിച്ചാർജ് നടന്നിട്ട് പതിനഞ്ചോളം പേർക്ക് പരിക്കുപറ്റിയിട്ട്, ഭരണമുണ്ടായിട്ടു പോലും പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നതാണ് സി.പി.ഐ.യെ വലയ്ക്കുന്നത്. എം.എൽ.എ.യ്ക്ക് മർദനമേറ്റതിന് ജീവിക്കുന്ന തെളിവുകളുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻതന്നെ പരസ്യമായി പറഞ്ഞിട്ടും സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. താഴെത്തട്ടിൽനിന്ന് സമരങ്ങൾക്കൊന്നും ആളെ വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇടതുമുന്നണി നടത്തുന്ന കേന്ദ്രവിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും നേതാക്കൾക്ക് വന്നിരിക്കുകയാണ്. ഇല്ലെങ്കിൽ ചോദ്യം വരും. പോലീസിനെതിരേ പേരിനെങ്കിലും ഒരു നടപടി ഉണ്ടായാൽ മാത്രമേ സി.പി.െഎ.ക്ക് മുഖം രക്ഷിക്കാൻ സാധിക്കുകയുള്ളു. content highlights:cpi,cpm ldf
from mathrubhumi.latestnews.rssfeed https://ift.tt/2YKHiTo
via
IFTTT
No comments:
Post a Comment