ജോയിയുടെ മരണം കൊലപാതകമെന്നു സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 2, 2019

ജോയിയുടെ മരണം കൊലപാതകമെന്നു സൂചന

റാന്നി: ഊട്ടുപാറ-ഐക്കാട്ടുമണ്ണില്‍ റോഡില്‍ കണ്ണങ്കരപ്പടിക്ക്‌ സമീപം മരിച്ചു കിടന്ന യുവാവിന്റേത്‌ കഴുത്തറുത്തുള്ള കൊലപാതകമാണെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. നെല്ലിക്കമണ്‍ മുള്ളങ്കാട്ടില്‍ കണമൂട്ടില്‍ കെ.വി.മാത്യു (ജോയി-49) യുടെ മൃതദേഹം ചൊവ്വാഴ്‌ച രാത്രി വൈകി വീടിനു സമീപം റോഡരുകിലാണ്‌ കാണപ്പെട്ടത്‌. ജോയി കിടന്ന സ്‌ഥലത്ത്‌ തറയില്‍ ഒരു കോണ്‍ക്രീറ്റ്‌ പോസ്‌റ്റ്‌ കിടന്നിരുന്നു. വീഴ്‌ചയില്‍ ഈ പോസ്‌റ്റില്‍ തട്ടിയാകാം ഇദ്ദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായതെന്നായിരുന്നു പോലീസ്‌ ആദ്യം കരുതിയത്‌.
എന്നാല്‍ പോസ്‌റ്റുമോര്‍ട്ടത്തില്‍ ആയുധം ഉപയോഗിച്ചുള്ള വെട്ടേറ്റാണ്‌ ഇദ്ദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായതെന്നു വെളിവാകുകയായിരുന്നു. ഇതോടെ പോലീസ്‌ കൊലപാതകത്തിന്‌ കേസ്‌ എടുത്ത്‌ അന്വേഷണം തുടങ്ങി.
ജോയി മരണപ്പെട്ടതിനു മണിക്കൂറുകള്‍ക്കു മുമ്പ്‌ അയല്‍വാസിയുമായി നടന്ന വഴക്കിന്‌ കൊലപാതകവുമായി ബന്ധമുണ്ടോയെന്നാണ്‌ പോലീസ്‌ പരിശോധിക്കുന്നത്‌. പോലീസ്‌ ഇക്കാര്യത്തില്‍ സംശയിക്കുന്ന വ്യക്‌തി ഒളിവില്‍ പോയതായും സൂചനയുണ്ട്‌. ജോയിയുടെ സംസ്‌കാരം ഇന്ന്‌ ചെമ്പന്‍മുഖം സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടക്കും.



from mangalam.com https://ift.tt/2GHcBnO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages