ചാരുംമൂട്: എഴുപത്തിയഞ്ചുകാരിയായ വയോധികയെ ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് പീഡിപ്പിച്ച 47 കാരന്‍ അറസ്‌റ്റില്‍. കറ്റാനം വെട്ടിക്കോട് രഞ്‌ജിത്ത് ഭവനത്തില്‍ രമണനെയാണ് വള്ളികുന്നം എസ്.ഐ: ഷൈജുഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. ബുധനാഴ്‌ച്ച ഉച്ചയ്‌ക്ക് 1.30 ഓടെയായിരുന്നു സംഭവം. കെ.പി റോഡ് വഴി നടന്നു പോവുകയായിരുന്ന വയോധികയെ ആളൊഴിഞ്ഞ ഇയാളുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. ഇവര്‍ അലമുറയിട്ടെങ്കിലും പരിസരം വിജനമായിരുന്നതിനാല്‍ ആരും കേട്ടില്ല. മണിക്കൂറുകള്‍ കഴിഞ്ഞ് വൈകിട്ട് 5.30 ഓടെ വയോധികയെ റോഡില്‍ എത്തിച്ച് രമണന്‍ രക്ഷപെടുകയായിരുന്നു. ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് രമണന്‍. അവശയായ നിലയില്‍ സമീപത്തെ കടയ്‌ക്ക് സമീപമെത്തിയ വയോധികയെ നാട്ടുകാരാണ് കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിസ് വിഭാഗം സ്‌ഥലത്ത് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.
from mangalam.com https://ift.tt/2T1nllV
via IFTTT
No comments:
Post a Comment