തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂർ സ്വദേശി കെ.എം. ബഷീർ(35) ആണ് മരിച്ചത്. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. വൈദ്യപരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. എന്നാൽ താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ പോലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കാൻ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മലപ്പുറം തിരൂരിൽ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ച കെ.എം. ബഷീർ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോർട്ടറായും, തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി. Content Highlights:sriram venkittaraman ias car collided with bike; siraj newspaper journalist km basheer killed in trivandrum
from mathrubhumi.latestnews.rssfeed https://ift.tt/2KkzkqR
via
IFTTT
No comments:
Post a Comment