കൊല്ലം: ബീച്ചിനു സമീപത്തെ ബാറിനു മുമ്പില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌കന്‍ അടിയേറ്റു മരിച്ചു. കൊല്ലം മുണ്ടയ്‌ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം പുതുവയല്‍ പുരയിടം നേതാജി നഗര്‍ അമ്പാടി ഹൗസില്‍ രാജു(52)വാണു മരിച്ചത്. പള്ളിത്തോട്ടം സ്വദേശിയായ ബിപിനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുക്കളുമായി ബാറിനു പുറത്തുനിന്ന ബിപിന്റെ തലയില്‍ നിന്നു രാജു തൊപ്പി എടുത്തതാണ് അക്രമത്തില്‍ കലാശിച്ചത്. ബിപിന്റെ അടിയേറ്റ് നിലത്തു തലയടിച്ചുവീണ രാജു തല്‍ക്ഷണം മരിച്ചു. ബിപിന്‍ ഒളിവിലാണ്.
കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, എ.സി.പി. പ്രദീപ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
from mangalam.com https://ift.tt/2T26ak8
via IFTTT
No comments:
Post a Comment